പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഹർജി; ‘സേനയുടെ മനോവീര്യം കെടുത്തുകയാണോ?’ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഹർജി; ‘സേനയുടെ മനോവീര്യം കെടുത്തുകയാണോ?’ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി
May 1, 2025 02:24 PM | By Remya Raveendran

തിരുവനന്തപുരം :    പഹൽഗാം ഭീകരാക്രമണത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിൽ വിമർശനവുമായി സുപ്രീംകോടതി. ഇത്തരം സമയത്ത് സേനയുടെ മനോവീര്യം കെടുത്തുകയാണോ എന്ന് സുപ്രീംകോടതി വിമർശിച്ചു. വിമർശനത്തിന് പിന്നാലെ ഹർജി പിൻവലിച്ചു. തർക്കങ്ങളിൽ മാത്രമേ ഇത്തരത്തിൽ തീരുമാനമെടുക്കാൻ കഴിയുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വിഷയത്തിന്റെ വൈകാരിക സ്വഭാവം മനസ്സിലാക്കിയോ എന്നും ഹർജിക്കാരോട് സുപ്രീംകോടതി ചോദിച്ചു. ഇന്ത്യയിലെ ഓരോ പൗരനും കൈകോർത്ത് ഭീകരതയ്ക്കെതിരെ പോരാടേണ്ട നിർണായക മണിക്കൂറുകൾ ആണിത് എന്നും കോടതി പറഞ്ഞു. വിദ്യാർത്ഥികളുടെ വിഷയവുമായി ബന്ധപ്പെട്ട എന്തെങ്കിലും ഉണ്ടെങ്കിൽ ഹൈക്കോടതിയിലേക്ക് പോകാം എന്ന് കോടതി നിർദേശിച്ചു.

ജമ്മു കശ്മീരിലെ വിനോദസഞ്ചാര മേഖലകളിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഒരു കർമ്മ പദ്ധതി തയ്യാറാക്കാൻ കേന്ദ്രം, സെൻട്രൽ റിസർവ് പോലീസ് സേന (സിആർപിഎഫ്), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എന്നിവയോട് നിർദ്ദേശിക്കണമെന്ന് ഹർജിക്കാരായ ഫതേഷ് കുമാർ ഷാഹു, മുഹമ്മദ് ജുനൈദ്, വിക്കി കുമാർ എന്നിവർ ആവശ്യപ്പെട്ടിരുന്നു.

Pahalgamattack

Next TV

Related Stories
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി;  വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിങ്ങ് നാളെ

May 1, 2025 08:44 PM

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിങ്ങ് നാളെ

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിങ്ങ്...

Read More >>
ചീഫ് സെക്രട്ടറിയായി ഡോ എ. ജയതിലക് ചുമതലയേറ്റു

May 1, 2025 07:14 PM

ചീഫ് സെക്രട്ടറിയായി ഡോ എ. ജയതിലക് ചുമതലയേറ്റു

ചീഫ് സെക്രട്ടറിയായി ഡോ എ. ജയതിലക്...

Read More >>
കുവൈത്തില്‍ നഴ്‌സുമാരായ മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച നിലയില്‍

May 1, 2025 04:23 PM

കുവൈത്തില്‍ നഴ്‌സുമാരായ മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച നിലയില്‍

കുവൈത്തില്‍ നഴ്‌സുമാരായ മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച...

Read More >>
പെൻഷൻ തുക മറ്റൊരാൾക്ക് നൽകി; കൊല്ലത്ത് 76കാരിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

May 1, 2025 03:29 PM

പെൻഷൻ തുക മറ്റൊരാൾക്ക് നൽകി; കൊല്ലത്ത് 76കാരിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

പെൻഷൻ തുക മറ്റൊരാൾക്ക് നൽകി; കൊല്ലത്ത് 76കാരിയെ ഭർത്താവ് കഴുത്തറുത്ത്...

Read More >>
കണ്ണൂർ ജില്ലയിലെ അനധികൃത പാക് പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കണം: ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ

May 1, 2025 02:52 PM

കണ്ണൂർ ജില്ലയിലെ അനധികൃത പാക് പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കണം: ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ

കണ്ണൂർ ജില്ലയിലെ അനധികൃത പാക് പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കണം: ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്...

Read More >>
മട്ടന്നൂർ പൊറോറയിൽ ലോറി മറിഞ്ഞ് അപകടം

May 1, 2025 02:45 PM

മട്ടന്നൂർ പൊറോറയിൽ ലോറി മറിഞ്ഞ് അപകടം

മട്ടന്നൂർ പൊറോറയിൽ ലോറി മറിഞ്ഞ്...

Read More >>
Top Stories

News Roundup