പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു
May 5, 2025 08:34 AM | By sukanya

തിരുവനന്തപുരം: പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു. കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്. വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേൽക്കുന്നത് ആവർത്തിക്കുകയാണ്.

കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയാണ് എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെ‍ഡിക്കൽ കോളേജിൽ മരിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം. ഏപ്രിൽ മാസത്തിൽ മാത്രം ആറ് പേരാണ് പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്.

ഏപ്രിൽ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് കുന്നിക്കോട് സ്വദേശിയായ കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്. ഉടൻ തന്നെ ഐ.ഡി.ആർ.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോൾ പരിശോധിച്ചു. അപ്പോഴാണ് പേവിഷ ബാധയേറ്റെന്ന് മനസിലായത്. യഥാസമയം വാ‌ക്സീനെടുത്തതിനാൽ പേവിഷ ബാധയേൽക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബവും നാട്ടുകാരും. അതിനാൽ തന്നെ പിന്നീടാരും പട്ടിയെ കുറിച്ച് അന്വേഷിച്ചില്ല. നായക്ക് എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല.

Thiruvanaththapuram

Next TV

Related Stories
നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ്: അക്ഷയ സെൻ്റർ ജീവനക്കാരി കസ്റ്റഡിയിൽ

May 5, 2025 11:20 AM

നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ്: അക്ഷയ സെൻ്റർ ജീവനക്കാരി കസ്റ്റഡിയിൽ

നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ്: അക്ഷയ സെൻ്റർ ജീവനക്കാരി...

Read More >>
സി പി എം ജില്ലാ സെക്രട്ടറിക്ക് പ്രത്യേക പദവിയുണ്ടോയെന്ന് വ്യക്തമാക്കണം: അഡ്വ. മാർട്ടിൻ ജോർജ്

May 5, 2025 10:45 AM

സി പി എം ജില്ലാ സെക്രട്ടറിക്ക് പ്രത്യേക പദവിയുണ്ടോയെന്ന് വ്യക്തമാക്കണം: അഡ്വ. മാർട്ടിൻ ജോർജ്

സി പി എം ജില്ലാ സെക്രട്ടറിക്ക് പ്രത്യേക പദവിയുണ്ടോയെന്ന് വ്യക്തമാക്കണം: അഡ്വ. മാർട്ടിൻ...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോണുകൾ പിടികൂടിയ സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം നടക്കുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജ്

May 5, 2025 10:29 AM

കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോണുകൾ പിടികൂടിയ സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം നടക്കുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജ്

കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോണുകൾ പിടികൂടിയ സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം നടക്കുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ...

Read More >>
പരിശോധനയിൽ മരുന്ന് കുറിപ്പും ലഹരി ഗുളികകളും; കണ്ണൂർ പഴയങ്ങാടിയിൽ യുവാവ് അറസ്റ്റിൽ

May 5, 2025 10:27 AM

പരിശോധനയിൽ മരുന്ന് കുറിപ്പും ലഹരി ഗുളികകളും; കണ്ണൂർ പഴയങ്ങാടിയിൽ യുവാവ് അറസ്റ്റിൽ

പരിശോധനയിൽ മരുന്ന് കുറിപ്പും ലഹരി ഗുളികകളും; കണ്ണൂർ പഴയങ്ങാടിയിൽ യുവാവ്...

Read More >>
രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനത്തിനെത്തുന്നു

May 5, 2025 08:27 AM

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനത്തിനെത്തുന്നു

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല...

Read More >>
യുജിസി നെറ്റ് പരീക്ഷാ പരിശീലനം

May 5, 2025 08:24 AM

യുജിസി നെറ്റ് പരീക്ഷാ പരിശീലനം

യുജിസി നെറ്റ് പരീക്ഷാ...

Read More >>
Top Stories

News Roundup