കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോണുകൾ പിടികൂടിയ സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം നടക്കുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജ്. ഫോണുകൾ എങ്ങനെ ജയിലിൽ എത്തുന്നുവെന്നതിൽ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.
ഫോണുകൾ എങ്ങനെ ജയിലിൽ എത്തുന്നുവെന്നതിൽ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയില്ല. പുറത്തുനിന്ന് ജയിലിലേക്ക് ഫോണുകൾ എറിഞ്ഞുകൊടുക്കുന്ന കേസുകൾ ഉണ്ടായിട്ടുണ്ട്. കോടതിയിൽ പോകുമ്പോഴും വരുമ്പോഴും കൃത്യമായ പരിശോധന നടത്താറുണ്ടെന്നും പി നിധിൻ രാജ് ഐ പി എസ് വ്യക്തമാക്കി.
ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പത്താം ബ്ലോക്കിൽ നിന്നും ഫോൺ പിടിച്ചെടുത്തത്. ഒന്നാമത്തെ സെല്ലിന്റെ പിറകുവശത്തായാണ് രണ്ട് സ്മാർട്ട് ഫോണുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ച്ചക്കിടെ അഞ്ച് ഫോണുകളാണ് ജയിലിൽ നിന്ന് പിടികൂടിയത്.
Kannur