ഇടുക്കി : വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ. 10000 ത്തോളം ആളുകൾ എത്തുമെന്ന് വിലയിരുത്തൽ. 8000 പേർക്ക് മാത്രം പ്രവേശനമെന്ന് ഇടുക്കി എസ്പി അറിയിച്ചു. അനിയന്ത്രിതമായി ആളുകൾ എത്തിയാൽ റോഡ് ബ്ലോക്ക് ചെയ്യും. സുരക്ഷയ്ക്കായി ഇടുക്കി എസ്പിയുടെ നേതൃത്വത്തിൽ 200 ഓളം പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു.
മൂന്ന് ഡിവൈഎസ്പി മാർക്കും 8 സിഐ മാർക്കും സുരക്ഷാ ചുമതല നൽകുമെന്നും ഇടുക്കി എസ്പി അറിയിച്ചു. വേടന് ഒപ്പം സർക്കാരും പൊതുജനങ്ങളും ഉണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു.ഇടുക്കിയിലെ പരിപാടിയോടുകൂടി വേടന് പുതിയ മുഖം ലഭിക്കും. തെറ്റ് ഏറ്റ് പറയാനുള്ള മനസ്സാണ് വേടനെ വ്യത്യസ്തനാക്കിയത്. ആരും പൂർണനല്ല. വേടൻ തിരുത്താൻ തയ്യാറായത് മാതൃകയെന്നും മന്ത്രി അറിയിച്ചു.
Rapervedanprogram