കള്ളക്കടൽ; കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത, തീരശോഷണ മുന്നറിയിപ്പും

കള്ളക്കടൽ; കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത, തീരശോഷണ മുന്നറിയിപ്പും
May 5, 2025 02:36 PM | By Remya Raveendran

തിരുവന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂർ-കാസറഗോഡ് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെ & കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെ), കൊല്ലം (ആലപ്പാട്ട്‌ മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല ഫിഷ് ഹാർബർ മുതൽ രാമനാട്ടുകര വരെ), മലപ്പുറം (കടലുണ്ടിനഗരം മുതൽ പാലപ്പെട്ടി വരെ) തീരങ്ങളിൽ 0.3 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

നാളെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൂവാർ വരെ) തീരങ്ങളിൽ രാവിലെ 5.30 മുതൽ രാത്രി 11.30 വരെയും ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), എറണാകുളം (മുനമ്പം ഫിഷ് ഹാർബർ മുതൽ മറുവക്കാട് വരെ) തീരങ്ങളിൽ രാവിലെ 8.30 മുതൽ രാത്രി 11.30 വരെയും 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. ആറാം തീയതി പുലർച്ചെ 2.30 മുതൽ രാത്രി 11.30 വരെ കന്യാകുമാരി തീരത്ത്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, 0.7 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണം.

ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും അറിയിപ്പിൽ പറയുന്നു.




Seaattackalert

Next TV

Related Stories
അക്കരെ കൊട്ടിയൂരിൽ അതിക്രമിച്ച് കടന്ന് ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി യുവാവ്. നിയമ നടപടിയുമായി കൊട്ടിയൂർ ദേവസ്വം

May 5, 2025 05:55 PM

അക്കരെ കൊട്ടിയൂരിൽ അതിക്രമിച്ച് കടന്ന് ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി യുവാവ്. നിയമ നടപടിയുമായി കൊട്ടിയൂർ ദേവസ്വം

അക്കരെ കൊട്ടിയൂരിൽ അതിക്രമിച്ച് കടന്ന് ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി യുവാവ്. നിയമ നടപടിയുമായി കൊട്ടിയൂർ...

Read More >>
കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർച്ച; പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജിന് അടുത്ത വർഷം മുതൽ അഫിലിയേഷൻ നൽകില്ല

May 5, 2025 04:46 PM

കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർച്ച; പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജിന് അടുത്ത വർഷം മുതൽ അഫിലിയേഷൻ നൽകില്ല

കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർച്ച; പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജിന് അടുത്ത വർഷം മുതൽ അഫിലിയേഷൻ...

Read More >>
വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ; 10000 ത്തോളം ആളുകൾ എത്തുമെന്ന് വിലയിരുത്തൽ

May 5, 2025 03:31 PM

വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ; 10000 ത്തോളം ആളുകൾ എത്തുമെന്ന് വിലയിരുത്തൽ

വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ; 10000 ത്തോളം ആളുകൾ എത്തുമെന്ന്...

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക; ആളുകളെ ഒഴുപ്പിപ്പിച്ചു

May 5, 2025 03:20 PM

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക; ആളുകളെ ഒഴുപ്പിപ്പിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക; ആളുകളെ...

Read More >>
36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യത; ഏഴ് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു

May 5, 2025 02:26 PM

36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യത; ഏഴ് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു

36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യത; ഏഴ് ജില്ലകളിൽ മഞ്ഞ അലേർട്ട്...

Read More >>
മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കർദ്ദിനാൾ സംഘത്തിൽ മലയാളി വേരുകളുള്ള മലേഷ്യൻ കർദ്ദിനാൾ

May 5, 2025 02:16 PM

മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കർദ്ദിനാൾ സംഘത്തിൽ മലയാളി വേരുകളുള്ള മലേഷ്യൻ കർദ്ദിനാൾ

മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കർദ്ദിനാൾ സംഘത്തിൽ മലയാളി വേരുകളുള്ള മലേഷ്യൻ...

Read More >>
Top Stories