ഉളിക്കൽ: പോലീസ് സർവീസിലെ ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സഹപ്രവർത്തകർക്ക് യാത്രയയപ്പ് നൽകി ഉളിക്കൽ പോലീസ്. കേരള പോലീസിൽ നിന്നും വിരമിക്കുന്ന സബ് ഇൻസ്‌പെക്ടർമാരായ സുരേഷ് കെ, സതീശൻ കെ പി എന്നിവർക്കാണ് ഉളിക്കൽ സ്റ്റേറ്റിനിലെ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും ചേർന്ന് ഊഷ്മളമായ യാത്രയയപ്പ് നൽകിയത്. പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച വൈകീട്ട് നടന്ന യാത്രയയപ്പ് ചടങ്ങ് ഉളിക്കൽ പോലീസ് ഇൻസ്‌പെക്ടർ ഡോളി വി എയുടെ അധ്യക്ഷതയിൽ ഇരിട്ടി ഡി വൈ എസ് പി ധനഞ്ജയബാബു ഉദ്‌ഘാടനം ചെയ്തു.
കേരള പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം പ്രിയേഷ് സി, ഉളിക്കൽ സ്റ്റേഷനിലെ മറ്റ് സഹപ്രവർത്തകരായ ഗംഗാധരൻ സി വി, മഹേഷ് കെ വി, സുനിൽ ഇ കെ, വേണുഗോപാൽ, ബീന, സജേഷ്, സണ്ണി, സ്റ്റീഫൻ, രജീഷ് തുടങ്ങിയവർ സംസാരിച്ചു. സുരേഷ് കെ, സതീശൻ കെ പി, അരുൺദാസ്, അനീഷ് കെ പി, ജയേഷ് ടി വി തുടങ്ങി നിരവധി പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
ulickal police