---
title: "കഞ്ചാവുമായി യുവാക്കൾ പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/290769/arrested"
published_at: "2025-05-18T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68298ed632e9c_Picsart_25-05-18_13-08-02-358.jpg"
keywords: []
---

# കഞ്ചാവുമായി യുവാക്കൾ പിടിയിൽ

> **Lead Summary:** വെള്ളമുണ്ട: കഞ്ചാവുമായി യുവാക്കളെ പിടികൂടി. കോഴിക്കോട് സ്വദേശികളായ ഒഞ്ചിയം, പുനത്തിൽ മീത്തൽ വീട്ടിൽ വൈഷ്ണവ്, മേലൂർ, പുലൈക്കണ്ടി താഴെ, ടി.കെ. സുബിൻ എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. രണ്ട് പേരിൽ നിന്നായി 22.96 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

## Article Content

വെള്ളമുണ്ട: കഞ്ചാവുമായി യുവാക്കളെ പിടികൂടി. കോഴിക്കോട് സ്വദേശികളായ ഒഞ്ചിയം, പുനത്തിൽ മീത്തൽ വീട്ടിൽ വൈഷ്ണവ്, മേലൂർ, പുലൈക്കണ്ടി താഴെ, ടി.കെ. സുബിൻ എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. രണ്ട് പേരിൽ നിന്നായി 22.96 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

ഇന്നലെ  പട്രോളിംഗ് ഡ്യൂട്ടി ചെയ്തു വരവേ മൊതക്കര, ചെമ്പ്രത്താംപൊയിൽ വെച്ച് പോലീസ് വാഹനം കണ്ട് പരിഭ്രമിച്ച ഇവരെ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുക്കുന്നത്. വെള്ളമുണ്ട എസ്.എച്ച്.ഒ ടി.കെ മിനിമോൾ, എസ്.ഐമാരായ ജോണി ലിഗോറി, വിൽമ ജൂലിയറ്റ്, സി.പി.ഒമാരായ നൗഫൽ, ടി.യു വിനീഷ്, മിഥുൻ, അനീഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/290769/arrested)