കൽപ്പറ്റ: വയനാട് ലക്കിടിയിൽ കാറിന് തീ പിടിച്ചു.വേങ്ങര സ്വദേശി മൻസൂർ എന്നയാളുടെ KL 65 E 2500 നമ്പർ നിസാൻ ടെറാനോ കാറിനാണ് തീ പിടിച്ചത് ഇദ്ദേഹവും കുടുബവും മൈസൂരിൽ പോയി തിരികെ വരികയായിരുന്നു ഭാര്യയും മൂന്ന് കുട്ടികളുമാണ് കൂടെയുണ്ടായിരുന്നത് ലക്കിടിയിൽ കാർ നിർത്തി ചായ കുടിക്കാൻ പോയ സമയത്താണ് കാറിൽ നിന്നും തീ കണ്ടത് കാർ പൂർണ്ണമായും കത്തി നശിച്ചു.ഫയർഫോഴ് എത്തിയാണ് തീയണച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.
Wayanad