ഇരിട്ടി: ജീവിതശൈലി രോഗങ്ങൾ വരാതെനോക്കുക ജീവിതശൈലീ രോഗങ്ങൾ ഉള്ളവർക്ക് ആശ്വാസം നല്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ഫൊഹോവേ വെൽനസ്സ് സെന്റർ ഇരിട്ടിയിൽ പ്രവർത്തനം ആരംഭിച്ചു. ഇരിട്ടി പുതിയബസ്റ്റാന്റ് പരിസരത്ത് ഫാത്തിമത്ത് ഷംസീന കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ച വെൽനെസ്സ് സെന്ററിൽ അത്യാധുനികമായ സജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കെ പുരുഷോത്തമൻ്റെ അധ്യക്ഷതയിൽ ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ ശ്രീലത വെൽനെസ്സ് സെന്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. രോഗങ്ങൾ ഇല്ലാതെ ജീവിക്കുകയും രോഗാതുരമായ ജനതയുടെ രോഗങ്ങൾ വ്യായാമത്തിലൂടെ മാറ്റാനും ഇത്തരം വെൽനെസ്സ് സെന്ററുകൾ ഏറെ സഹായകരമാകുമെന്ന് ചെയർപേഴ്സൺ അഭിപ്രായപ്പെട്ടു. സതീശൻ എൻ, തോമസ് ജോൺ, ഉണ്ണികൃഷ്ണൻ പി വി, എന്നിവർ സംസാരിച്ചു.
fohoway wellness center