വാളയാര്‍ കേസ്: ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വാളയാര്‍ കേസ്: ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
May 19, 2025 09:12 AM | By sukanya

കൊച്ചി: വാളയാര്‍ കേസിൽ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ നല്‍കിയ ആറ് കുറ്റപത്രവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജി.ഗിരീഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.

മാതാപിതാക്കള്‍ക്കെതിരെ ഒരു നടപടിയും പാടില്ലെന്നാണ് എറണാകുളം പ്രത്യേക സിബിഐ കോടതിക്ക് ഹൈക്കോടതി അവധിക്കാല സിംഗിള്‍ ബെഞ്ച് നല്‍കിയ ഇടക്കാല നിർദേശം. മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും സിംഗിള്‍ ബെഞ്ച് ഇളവ് നല്‍കിയിരുന്നു.

ആറ് കുറ്റപത്രത്തിലും മാതാപിതാക്കളെ പ്രതിചേര്‍ത്ത സാഹചര്യം സിബിഐ കോടതിയിൽ വിശദീകരിക്കും. പ്രതിചേര്‍ത്ത സിബിഐ നടപടി 'ആസൂത്രിതമായ അന്വേഷണ'ത്തിന്റെ ഭാഗമാണ് എന്നാണ് ഹരജിയില്‍ മാതാപിതാക്കള്‍ ഉയര്‍ത്തുന്ന പ്രധാന ആക്ഷേപം. പെണ്‍കുട്ടികളുടെ മരണത്തില്‍ സുതാര്യമായ അന്വേഷണമല്ല സിബിഐ നടത്തിയത് എന്നും, അധികാര ദുര്‍വിനിയോഗം നടത്തിയാണ് സിബിഐ കേസ് അന്വേഷിച്ചതെന്നുമാണ് ഹരജിയില്‍ മാതാപിതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിച്ച് തയ്യാറാക്കിയ കുറ്റപത്രം എറണാകുളം പ്രത്യേക സിബിഐ കോടതിയുടെ പരിഗണനയിലാണ്. മാതാപിതാക്കളെ പ്രതിചേർത്ത നടപടി ശരിവെച്ച സിബിഐ കോടതി സമൻസ് അയക്കാൻ നേരത്തെ ഉത്തരവിട്ടിരുന്നു

Kochi

Next TV

Related Stories
മെസി കേരളത്തിൽ എത്തും

May 19, 2025 12:21 PM

മെസി കേരളത്തിൽ എത്തും

മെസി കേരളത്തിൽ...

Read More >>
പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന്

May 19, 2025 11:44 AM

പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന്

പ്ലസ് ടു പരീക്ഷ ഫലം മെയ് 22...

Read More >>
വീണ്ടും 70,000 കടന്ന് സ്വർണവില

May 19, 2025 11:28 AM

വീണ്ടും 70,000 കടന്ന് സ്വർണവില

വീണ്ടും 70,000 കടന്ന്...

Read More >>
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

May 19, 2025 10:16 AM

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക്...

Read More >>
ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസ്: അന്വേഷണം ശക്തമാക്കി വിജിലന്‍സ്

May 19, 2025 06:16 AM

ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസ്: അന്വേഷണം ശക്തമാക്കി വിജിലന്‍സ്

ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസ്: അന്വേഷണം ശക്തമാക്കി വിജിലന്‍സ്....

Read More >>
കോഴിക്കോട്  വസ്ത്ര വ്യാപാരത്തിലെ  തീപിടിത്തം:  കാരണം അറിയാൻ ഫയർഫോഴ്‌സ്‌ ഇന്ന് പരിശോധന നടത്തും

May 19, 2025 06:12 AM

കോഴിക്കോട് വസ്ത്ര വ്യാപാരത്തിലെ തീപിടിത്തം: കാരണം അറിയാൻ ഫയർഫോഴ്‌സ്‌ ഇന്ന് പരിശോധന നടത്തും

കോഴിക്കോട് വസ്ത്ര വ്യാപാരത്തിലെ തീപിടിത്തം: കാരണം അറിയാൻ ഫയർഫോഴ്‌സ്‌ ഇന്ന് പരിശോധന...

Read More >>
Top Stories










News Roundup