ആലപ്പുഴ: സർക്കാർ ഇല്ലായ്മയാണ് ഈ സർക്കാരിന്റെ മുഖമുദ്രയെന്നും നാലു വർഷമായി ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ ആണ് ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകൾ നിർത്തിയതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കക്കൂസ് വെള്ളമാണോ കുടിക്കാൻ കൊടുക്കുന്നതെന്നും രാത്രി മുഴുവൻ ഒരു സ്ത്രീയെ നിർത്തുന്നത് ആണോ ശരിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇങ്ങനെ ആണോ ചെയ്യേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
പൊലീസ് സ്റ്റേഷനിൽ ചെല്ലുന്നവർക്ക് നൽകുന്നത് ക്ലോസറ്റിലെ വെള്ളമാണോ കൊടുക്കുന്നത്? സംസ്ഥാനത്ത് പൊതു കടം വർധിച്ചു. മൂന്ന് തവണ വൈദ്യുത ചാർജ് വർധിപ്പിച്ചു ജനങ്ങളെ ദുരിതത്തിലാക്കിയെന്നും വി ഡി സതീശൻ. സർക്കാർ മാധ്യമങ്ങൾക്ക് മന്ത്രിമാരെ പ്രമോട്ട് ചെയ്യാൻ പണം നൽകുന്നുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
വേടനെ സർക്കാർ പോത്സാഹിപ്പിക്കുന്നതിൽ തെറ്റില്ല. അയാൾ തെറ്റ് മനസ്സിലാക്കി തിരുത്തുമെന്ന് പറഞ്ഞതാണ്. നൂറ് സീറ്റിൽ കൂടുതൽ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും വി ഡി സതീശൻ. ശശി തരൂരിൻ്റെ വിഷയം സംഘടനാപരമാണ്. പറയേണ്ടത് എ ഐ സി സിയാണ്. മന്ത്രിമാർക്കെതിരെ എത്ര ആരോപങ്ങൾ ഉയർന്നു? നാണമില്ലാത്ത മന്ത്രിമാർ ആയതുകൊണ്ടല്ലേ രാജി വയ്ക്കാത്തത്. തെരഞ്ഞെടുപ്പിൽ സിപിഎം എന്താണ് ചെയ്യുന്നത് എന്ന് സിപിഎമ്മിലെ ഏറ്റവും മുതിർന്ന നേതാവ് പറഞ്ഞിട്ടുണ്ട്. ഇതിലും വലുത് എന്താണ് വേണ്ടത്. ജി സുധാകരൻ കള്ളം പറയില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ്. 50 മിനിറ്റ് പുള്ളി തന്നെ വായിക്കും. ബാക്കി പത്ത് മിനുറ്റിൽ ചോദ്യം ചോദിക്കാൻ നിങ്ങളെ പോലെ ചിലരെ ഇരുത്തിയിട്ടുണ്ട് (ദേശാഭിമാനിയോട്). നിങ്ങൾ ലെജന്റ് ആണ് കാരണഭൂതൻ ആണ് തുടങ്ങി സുഖിപ്പിക്കുന്ന ചോദ്യം ചോദിക്കും. അത് കഴിയുമ്പോ സമയം ആയി എഴുന്നേൽക്കട്ടെ നമസ്കാരമെന്ന് പറഞ്ഞു മുഖ്യമന്തി പോകുമെന്നും പ്രതിപക്ഷ നേതാവിന്റെ പരിഹാസം.
Vdsatheesanbite