എടൂർ: മലയോര ഹൈവേ നവീകരണത്തിന്റെ ഭാഗികമായി തകർത്ത ബസ് കാത്തിരിപ്പ് കേന്ദ്രം അപകട ഭീക്ഷണി ഉയർത്തുന്നു. എടൂരിലാണ് ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ രൂപത്തിൽ അപകടം പതിയിരിക്കുന്നത്. വീതി കൂട്ടി ടാറിങ് നടത്തുന്നതിന്റെ പേരിൽ കാത്തിരിപ്പു കേന്ദ്രത്തിന്റെ തറ അടക്കം മാന്തിയെടുത്തെങ്കിലും അവശേഷിച്ച ഭാഗം കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുകയോ ഇന്റർലോക്ക് ചെയ്യുകയോ ചെയ്തിട്ടില്ല.
മലയോര ഹൈവേയുടെ വള്ളിത്തോട് - മണത്തണ റീച്ച് 9 മീറ്റർ വീതിയിലേക്കു ടാറിങ് നടത്തി സംസ്ഥാന പാത നിലവാരം വരുത്തുന്നതിനുള്ള നവീകരണ പ്രവൃത്തികൾ തുടരുകയാണ്. റോഡിന്റെ അലൈൻമെന്റ് ശാസ്ത്രീയമാക്കി പുനർനിർമിച്ചപ്പോൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തറയടക്കം പൊളിച്ചുമാറ്റേണ്ടി വരികയായിരുന്നു. നിലവിൽ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പ്രായമായവർക്കും കുട്ടികൾക്കും കയറാൻ പോലും കഴിയാത്ത അവസ്ഥയാണ്. കാലവർഷം ശക്തമാകുന്നതിന് മുൻപ് അറ്റകുറ്റപ്പണി ചെയ്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തെ സുരക്ഷിതമാക്കിയില്ലെങ്കിൽ വലിയ അപകടമാവും കാത്തിരിക്കുന്നത്.
Malayorahiway