തിരുവനന്തപുരം: മട്ടന്നൂർ- മാനന്തവാടി എയർപോർട്ട് റോഡ് നിർമ്മാണ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് എയർപോർട്ട് റോഡ് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവിന് നൽകിയ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയാതായി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.മലയോരസംരക്ഷ യാത്രയുമായി ബന്ധപ്പെട്ട് കൊട്ടിയൂരിലെത്തിയപ്പോഴാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് റോഡ് ആക്ഷൻ കമ്മറ്റി കൺവീനർ ബോബി സിറിയക്ക് നിവേദനം കൈമാറിയത്.
കൊട്ടിയൂർ വൈശാഖ മഹോത്സവ ജനബാഹുല്യവും ഗതാഗത കുരുക്കും പരിഗണിച്ചു കൊണ്ട് മട്ടന്നൂർ മാനന്തവാടി വിമാനത്താവള റോഡിൻ്റെ ഒന്നാം ഘട്ട നിർമ്മാണ പ്രവൃത്തികൾ ക്ഷേത്രനഗരിയിൽ ആരംഭിക്കണമെന്നും, വിമാനത്താവള റോഡിൻ്റെ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട നഷ്ട്ട പരിഹാര മാനദണ്ഡങ്ങൾ 2025 ലെ ഉപഭോക്തൃ സൂചിക പ്രകാരം പുന:പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.
KANNUR AIRPORT ROAD