മാഹി : നവീകരിച്ച 103 റെയിൽവേ സ്റ്റേഷനുകൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു.കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി റെയിൽവെ സ്റ്റേഷനിൽ നടന്നചടങ്ങിൽ പുതുച്ചേരി ലെഫ്റ്റ്നന്റ് ഗവർണർ കെ കൈലാസനാഥൻ മുഖ്യാതിഥിയായി പങ്കെടുത്തു.മാഹി ഉൾപ്പെടുന്ന പുതുച്ചേരി സംസ്ഥാനത്തിന്റെ വികസനത്തിനായിനിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നതെന്ന് ലെഫ്റ്റനന്റ് ഗവർണർ പറഞ്ഞു.
ജിപ്മറിന് സമാനമായ ഇൻസ്റ്റിറ്റ്യൂട്ട് മാഹിയിൽ ആരംഭിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞു.അഭിമാനനിമിഷമാണെന്നും,ആധുനിക റെയിൽവേ സ്റ്റേഷൻ നൽകിയതിന് നന്ദി അറിയിക്കുന്നു എന്നും,കൊച്ചു മയ്യഴി വലിയ മയ്യഴിയായിമാറിയിരിക്കുകയാണെന്നും, സ്വപ്നം കണ്ടിട്ടില്ലാത്ത സ്റ്റേഷൻ കിട്ടി എന്നുംഅത് സംരക്ഷിക്കണമെന്നുംഎം, മുകുന്ദൻ പറഞ്ഞു.
മാഹി എംഎൽഎ രമേശ് പറമ്പത്ത്, അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമർ,നോവലിസ്റ്റ് എം.മുകുന്ദൻ, അഡിഷണൽ റയിൽവേ ഡിവിഷണൽ മാനേജർഎസ്. ജയകൃഷ്ണൻ,മാഹീ അഡ്മിനിസ്ട്രേറ്റർ മോഹൻകുമാർ, വാർഡ് മെമ്പർമാരായ തോട്ടത്തിൽ ശശിധരൻ,കെ ഫിറോസ്തുടങ്ങിയവർ സംസാരിച്ചു.യാത്രക്കാർക്ക് ഏറ്റവും മികച്ച സൗകര്യങ്ങളാണ് മാഹി റെയിൽവേ സ്റ്റേഷനിൽ സജ്ജീകരിച്ചിട്ടുള്ളത്.
യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിലുളള ടിക്കറ്റ് ബുക്കിംഗ് ഓഫീസ്, കൂടുൽ ടിക്കറ്റ് വിൽപന യന്ത്രങ്ങൾ, എന്നിവയക്ക് പുറമെ വിശ്രമ മുറി, ശുചിമുറികൾ, രണ്ട് പ്ലാറ്റ് ഫോമിലും ഷെൽട്ടറുകളും ഇരിപ്പിടങ്ങളും ലിഫ്റ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുതിയ പ്രവേശന കവാടവും ദിവ്യാംഗർക്കായുള്ള സൗകര്യങ്ങളും സ്‌റേറഷനിൽ സ്ഥാപിച്ചിട്ടുണ്ട്.സ്റ്റേഷന്റെ ഇരുവശത്തും വിശാലമായ വാഹന പാർക്കിംഗ് ഏരിയയുമുണ്ട്.
Mahirailwaystationnaguration