പ്ലസ് ടു പരീക്ഷാഫലം: 77.81% വിജയം; ഉപരിപഠനത്തിന് അര്‍ഹത നേടിയത് 2,88,394 പേര്‍

പ്ലസ് ടു പരീക്ഷാഫലം: 77.81% വിജയം; ഉപരിപഠനത്തിന് അര്‍ഹത നേടിയത് 2,88,394 പേര്‍
May 22, 2025 03:54 PM | By Remya Raveendran

തിരുവനന്തപുരം : സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 77.81 ശതമാനമാണ് പ്ലസ് ടു പരീക്ഷയുടെ വിജയശതമാനം. 3,70,642 പേര്‍ പരീക്ഷ എഴുതിയതില്‍ 2,88,394 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 30,145 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തവണ വിജയശതമാനത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 78.69 ആയിരുന്നു വിജയശതമാനം.

എറണാകുളം ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം രേഖപ്പെടുത്തിയത്. 83.09 ശതമാനം കുട്ടികളാണ് എറണാകുളത്ത് വിജയം നേടിയത്. കുറവ് വിജയശതമാനം കാസര്‍ഗോഡ് ജില്ലയിലാണ്. 71.09 ശതമാനം കുട്ടികളാണ് വിജയം നേടിയത്.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ സംസ്ഥാനത്തെ 70.6 ശതമാനം കുട്ടികളാണ് വിജയിച്ചത്. 71.42 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കൂടുതല്‍ വിജയശതമാനം വയനാട് ജില്ലയിലും ( 84.46) കുറവ് കാസര്‍ഗോഡ് ജില്ലയിലും ( 61.70) ആണ്. 26178 കുട്ടികളാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 18340 കുട്ടികള്‍ ഉപരി പഠനത്തിന് യോഗ്യത നേടി.

Plustworesult

Next TV

Related Stories
മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് : കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

May 22, 2025 04:11 PM

മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് : കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് : കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി...

Read More >>
നവീകരിച്ച മാഹി റെയിൽവേ സ്റ്റേഷൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഓൺലൈൻ ആയി ഉത്ഘാടനം ചെയ്തു

May 22, 2025 03:18 PM

നവീകരിച്ച മാഹി റെയിൽവേ സ്റ്റേഷൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഓൺലൈൻ ആയി ഉത്ഘാടനം ചെയ്തു

നവീകരിച്ച മാഹി റെയിൽവേ സ്റ്റേഷൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഓൺലൈൻ ആയി ഉത്ഘാടനം...

Read More >>
നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം  ആക്രമിച്ചെന്ന് പരാതി

May 22, 2025 03:01 PM

നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചെന്ന് പരാതി

നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചെന്ന്...

Read More >>
കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ കണ്ടെത്തി

May 22, 2025 02:49 PM

കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ കണ്ടെത്തി

കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ...

Read More >>
ദേശീയ പാത തകർന്ന സംഭവം; കടുത്ത നടപടിയുമായി കേന്ദ്രം, കെഎൻആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തു

May 22, 2025 02:31 PM

ദേശീയ പാത തകർന്ന സംഭവം; കടുത്ത നടപടിയുമായി കേന്ദ്രം, കെഎൻആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തു

ദേശീയ പാത തകർന്ന സംഭവം; കടുത്ത നടപടിയുമായി കേന്ദ്രം, കെഎൻആർ കൺസ്ട്രക്ഷൻസിനെ ഡീബാർ...

Read More >>
പായം ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരള - തൊഴിൽമേള ശില്പശാല നടന്നു

May 22, 2025 02:07 PM

പായം ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരള - തൊഴിൽമേള ശില്പശാല നടന്നു

പായം ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരള - തൊഴിൽമേള ശില്പശാല...

Read More >>
Top Stories

News Roundup