കണ്ണൂർ : ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എച്ച്.എം.സി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ കോസ്മറ്റോളജി മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. ബി.എ.എം.എസ് യോഗ്യതയോടൊപ്പം ആയുര്‍വേദ കോസ്മറ്റോളജിയില്‍ ഒരു വര്‍ഷ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി മെയ് 26 ന് രാവിലെ പത്തിന് ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് എത്തണം. അപേക്ഷാ ഫോറം ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2706666
appoinment