തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ, സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ തീയതിയും പ്രഖ്യാപിച്ചു. ജൂൺ 23 മുതൽ 27 വരെയുള്ള തീയതികളിലാണ് സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ നടക്കുന്നത്. പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് മേയ് 27 വരെ അപേക്ഷിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യനിർണയവും സൂക്ഷമപരിശോധനയും നടത്തുന്നതിന് www.vhsems.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് ഫീസ് സഹിതം പഠനം പൂർത്തിയാക്കിയ സ്കൂളിൽ സമർപ്പിക്കണം. 27/05/2025 വൈകുന്നേരം 4 മണിക്കുള്ളിൽ അപേക്ഷകൾ സമർപ്പിക്കണം. ഉത്തരക്കടലാസ്സുകൾ പുനർമൂല്യനിർണ്ണയം ചെയ്യുന്നതിന് പേപ്പറൊന്നിന് 500 രൂപയും സൂക്ഷപരിശേധനയ്ക്ക് പേപ്പറൊന്നിന് 100 രൂപാ ക്രമത്തിലും ഫാസ് പരീക്ഷാ കേന്ദ്രത്തിൽ ഒടുക്കേണ്ടതാണ്. ഉത്തരക്കടലാസ്സിൻ്റെ പർകപ്പ് ലഭിക്കാൻ പേപ്പർ ഒന്നിന് 300 രൂപ ഫീസടച്ച് നിശ്ചിത അപേക്ഷയിൽ പരീക്ഷാ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
Plus Two Say, Improvement Exam