ഉളിക്കൽ: കുട്ടികളുടെ സർഗാത്മകതയും സ്വതന്ത്ര ചിന്തയും പരിപോഷിപ്പിക്കുന്ന 'വർണ്ണകൂടാരം 2025' ബാലവേദി ക്യാമ്പ് ലിസ്കോ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഉളിക്കൽ വയത്തൂർ യുപി സ്കൂളിൽ സംഘടിപ്പിച്ചു. വർണ്ണ കൂടാരം സംഘാടകസമിതി ചെയർമാൻ സുധാകരൻ പട്ടാളി അധ്യക്ഷതവഹിച്ച ക്യാമ്പ് വയത്തൂർ യുപി സ്കൂൾ ഹെഡ്മാസ്റ്റർ എംജി തോമസ് ഉദ്ഘാടനം ചെയ്തു. അഞ്ചു വയസ്സിനും 15 വയസ്സിനും ഇടയിലുള്ള നൂറോളം കുട്ടികൾ ക്യാമ്പിന് പങ്കെടുത്തു.
ലിസ്‌കോ സെക്രട്ടറി കെ വി രാമചന്ദ്രൻ, സംഘാടക സമിതി അംഗങ്ങളായ പി വി ഗോപാലൻ, എംജി ഷണ്മുഖൻ, എംടി സെബാസ്റ്റ്യൻ, രാമചന്ദ്രൻ മടപ്പുര, അശോക് കുമാർ, രഘു തോപ്പിൽ, പ്രദീപൻ, ഷൈജു പി എം. കെ ജനാർദ്ദൻ മാസ്റ്റർ, ജോസഫ് മാഷ്, ഷീജ ജോയി ടീച്ചർ, സവിത സി, അതുല്യ സുനീഷ്, ഫരീദ ഫാറൂഖ്, സോണിയ സിബി, ജയാ രമേശ്ജോസ്, സി കെ വിജയൻ, ലൈബ്രേറിയൻ അമ്പിളി മാത്യു, സജീവൻ കുയിലൂർ, ലിസ്കോ പ്രസിഡന്റ് പി കെ ഷാജി തുടങ്ങിയവർ പങ്കെടുത്തു. ക്യമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
VARNNAKOODARAM 2025 IN ULICKAL