ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കമായി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കമായി
May 23, 2025 03:14 PM | By Remya Raveendran

കോ​ഴി​ക്കോ​ട്: ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ക​ര​ൾ​മാ​റ്റി​വ​യ്ക്ക​ൽ ചി​കി​ത്സ​യു​ടെ ചെ​ല​വ് താ​ങ്ങാ​നാ​വാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന​വ​ർ​ക്കും മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ "റീ​ലി​വ​ർ'​ പദ്ധതിയുമായി പു​തി​യ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കു​ള്ള ക​ര​ൾ മാ​റ്റ​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് പ​ല​പ്പോ​ഴും സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു പേ​കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഏ​റ്റ​വും നൂ​ത​ന​മാ​യ റോ​ബോ​ട്ടി​ക്ക് സം​വി​ധാ​നം ബി​എം​എ​ച്ച് ഒ​രു​ക്കു​ന്ന​തെന്നതും ശ്രദ്ധേയം.

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ശ്വശാ​ന്തി ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് നി​ർ​ധ​ന​രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ ചെ​ല​വു​ക​ൾ കു​റ​ച്ചു ന​ൽ​കും. ജീ​വ​നു വേ​ണ്ടി നി​ശ​ബ്ദം പോ​രാ​ടു​ന്ന​വ​ർ​ക്കു​ള്ള പ്ര​തീ​ക്ഷ​യു​ടെ കൈ​നീ​ട്ട​മാ​ണ് ഇ​തെ​ന്ന് മോ​ഹ​ൻലാ​ൽ പ​റ​ഞ്ഞു. പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ വി​ഡിയൊ വ​ഴി​യാ​ണ് അ​ദ്ദേ​ഹം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

രാ​ജ്യ​ത്തെ പ്ര​മു​ഖ ക​ര​ൾ​മാ​റ്റ വി​ദ​ഗ്ധ​നാ​യ ഡോ. ​ജോ​യ് വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് യൂ​ണി​റ്റി​നെ ന​യി​ക്കു​ക. 1500 ലേ​റെ അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​ട്ടു​ള്ള അ​ദ്ദേ​ഹം സ​ർ​ക്കാ​ർ, പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ദ​ശാ​ബ്ദ​ങ്ങ​ളാ​യി സേ​വ​നം ന​ട​ത്തി വ​രു​ന്നു. ഡോ. ​വി​വേ​ക് വി​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​യ​വ​മാ​റ്റ വി​ദ​ഗ്ധ​ർ യൂ​ണി​റ്റി​ന്‍റെ ഭാ​ഗ​മാ​ണ്. അ​വ​യ​വ ദാ​ന​ത്തി​ൽ ദാ​താ​വി​ന്‍റെ സു​ര​ക്ഷ 100 ശ​ത​മാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഡോ. ​വി​വേ​കി​ന്‍റെ വൈ​ദ​ഗ്ധ്യം ആഗോളതലത്തിൽ പ്രശംസ നേടിയതാണ്.

ആ​ശു​പ​ത്രി ചെ​യ​ർ​മാ​നും എം​ഡി​യു​മാ​യ ഡോ. ​കെ​ജി അ​ല​ക്സാ​ണ്ട​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ കാ​ല​ത്തി​ന്‍റെ ച​ല​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ആ​ധു​നി​ക സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ സം​യോ​ജി​പ്പി​ച്ചു വ​ള​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​നി​യും മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​വു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പീ​ഡി​യാ​ട്രി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കെ​ല്ലാം ല​ഭ്യ​മ​ല്ലെ​ന്നും ക​ര​ൾ മാ​റ്റി​വ​ച്ച​ശേ​ഷ​മു​ള്ള പ​രി​ച​ര​ണ​വും നി​ർ​ണാ​യ​ക​മാ​ണെ​ന്നും ഡോ. ​ജോ​യ് വ​ർ​ഗീ​സ് പ​റ​ഞ്ഞു. മു​മ്പ് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ന​ട​ത്തി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​ന്ന​വ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

ആ​ശു​പ​ത്രി സി​ഇ​ഒ ഡോ. ​അ​ന​ന്ത്‌ മോ​ഹ​ൻ പൈ, ​ഡോ. വി​വേ​ക് വി​ജ്, ഡോ. ​ഐ.​കെ. ബി​ജു, ഡോ. ​ഷൈ​ലേ​ഷ് ഐ​ക്കോ​ട്ട്, വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി അ​നു​ര​ഞ്ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Livertransplantation

Next TV

Related Stories
കണ്ണൂർ ജില്ലയിൽ റെഡ് അലർട്;  ഉളിക്കൽ പഞ്ചായത്തിൽ ജാഗ്രത നിർദ്ദേശം

May 23, 2025 10:11 PM

കണ്ണൂർ ജില്ലയിൽ റെഡ് അലർട്; ഉളിക്കൽ പഞ്ചായത്തിൽ ജാഗ്രത നിർദ്ദേശം

കണ്ണൂർ ജില്ലയിൽ റെഡ് അലർട്; ഉളിക്കൽ പഞ്ചായത്തിൽ ജാഗ്രത...

Read More >>
അതിതീവ്ര മഴ: മെയ് 24, 25, 26 തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട്

May 23, 2025 05:05 PM

അതിതീവ്ര മഴ: മെയ് 24, 25, 26 തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട്

അതിതീവ്ര മഴ: മെയ് 24, 25, 26 തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ റെഡ്...

Read More >>
നാല് വയസുകാരിയുടെ കൊലപാതകം; സമയബന്ധിതമായി അന്വേഷണം നടത്തണം; ഇടപെടലുമായി ദേശീയ വനിതാ കമ്മീഷൻ

May 23, 2025 04:04 PM

നാല് വയസുകാരിയുടെ കൊലപാതകം; സമയബന്ധിതമായി അന്വേഷണം നടത്തണം; ഇടപെടലുമായി ദേശീയ വനിതാ കമ്മീഷൻ

നാല് വയസുകാരിയുടെ കൊലപാതകം; സമയബന്ധിതമായി അന്വേഷണം നടത്തണം; ഇടപെടലുമായി ദേശീയ വനിതാ...

Read More >>
കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളില്‍ വിള്ളല്‍

May 23, 2025 03:42 PM

കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളില്‍ വിള്ളല്‍

കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളില്‍...

Read More >>
ബൈക്കിലെത്തിയ രണ്ടംഗസംഘം വീട്ടമ്മയുടെ സ്വർണമാല കവർന്നു

May 23, 2025 03:27 PM

ബൈക്കിലെത്തിയ രണ്ടംഗസംഘം വീട്ടമ്മയുടെ സ്വർണമാല കവർന്നു

ബൈക്കിലെത്തിയ രണ്ടംഗസംഘം വീട്ടമ്മയുടെ സ്വർണമാല...

Read More >>
4 വയസുകാരിയെ പുഴയിൽ എറിഞ്ഞുകൊന്ന കേസ്; പ്രതിയായ അമ്മയുമായി തെളിവെടുപ്പ്, രോഷാകുലരായി നാട്ടുകാർ

May 23, 2025 02:36 PM

4 വയസുകാരിയെ പുഴയിൽ എറിഞ്ഞുകൊന്ന കേസ്; പ്രതിയായ അമ്മയുമായി തെളിവെടുപ്പ്, രോഷാകുലരായി നാട്ടുകാർ

4 വയസുകാരിയെ പുഴയിൽ എറിഞ്ഞുകൊന്ന കേസ്; പ്രതിയായ അമ്മയുമായി തെളിവെടുപ്പ്, രോഷാകുലരായി...

Read More >>
Top Stories