കൊച്ചി: അറബിക്കടലിൽ കേരള തീരത്ത് ചരക്കുകപ്പൽ മറിഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തെ തുടർന്ന് കടല്‍ തീരത്തെ ജനങ്ങക്ക് ജാഗ്രത നിർദ്ദേശം. മറൈൻ ഗ്യാസ് ഓയിൽ, സൾഫർ ഫ്യുവൽ ഓയിൽ എന്നിവയാണ് കാർഗോയിലുണ്ടായിരുന്നത്. 84.4 മെട്രിക്ക് ടൺ മറൈൻ ഗ്യാസ് ഓയിലാണ് കടലിൽ പതിച്ചത്. സൾഫർ 367.1 മെട്രിക്ക് ടൺ ആണ് കടലിൽ വീണത് എന്നും റിപ്പോർട്ടുകളുണ്ട്.
എട്ടോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണതില്‍ ചിലതില്‍ അപകടമുണ്ടാക്കുന്ന വസ്തുക്കള്‍ ഉള്ളതിനാല്‍ കടല്‍ തീരത്തുള്ള ജനങ്ങള്‍ ജാഗ്രത പാലികാണാമെന്നും കണ്ടെയ്‌നറുകള്‍ കരക്ക് അടിയുകയാണെങ്കില്‍ യാതൊരു കാരണവശാലും എടുക്കുകയോ തുറക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്നും നിദ്ദേശമുണ്ട് സംശയാസ്പദമായ നിലയിലുള്ള കണ്ടെയ്നറുകൾ തീരത്തു കണ്ടാൽ പൊതുജനങ്ങൾ അടുത്തേക്ക് പോകരുതെന്നും കൈകൊണ്ടു തൊടരുതെന്നും ദുരന്തനിവരാണ അറിയിച്ചു. തീരത്ത് എണ്ണപ്പാട തെളിയാനും സാധ്യതയുണ്ട്. ഇതും സ്പർശിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇത്തരത്തിലുള്ള വസ്തുക്കൾ കണ്ടാൽ പൊലീസിൽ വിവരമറിയിക്കണം. അല്ലെങ്കിൽ 112ൽ വിളിച്ച് വിവരം നൽകണം. കോസ്റ്റ് ഗാർഡിൽ നിന്നാണ് വിവരം ലഭിച്ചതെന്നു ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
Warning to the people at the seaside