കണ്ണൂർ : സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേനെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ഐ.ടി, എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഹയര്‍സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങള്‍ക്ക് 85 ശതമാനമോ അതിനു മുകളിലോ മാര്‍ക്ക് നേടി വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് കോച്ചിങ്ങിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലയിലെ മത്സ്യഭവനുകളില്‍നിന്നും ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ 20 നകം മത്സ്യഭവനുകളില്‍ ലഭിക്കണം. ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമാണ് ആനുകൂല്യത്തിനര്‍ഹത.
appoinment