‘യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തണം; ആരോഗ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ല’ ; മന്ത്രി വി ശിവന്‍കുട്ടി

‘യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തണം; ആരോഗ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ല’ ; മന്ത്രി വി ശിവന്‍കുട്ടി
Jul 6, 2025 03:02 PM | By Remya Raveendran

തിരുവനന്തപുരം :    ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ ദിവസം പത്തനംതിട്ട കുമ്പഴയിലെ വീണാ ജോര്‍ജിന്റെ കുടുംബ വീട് ആക്രമിക്കാന്‍ ശ്രമം നടന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തൊട്ടടുത്ത് ഒരു ക്യാന്‍സര്‍ രോഗി മരിച്ചു കിടക്കുമ്പോള്‍ ആണ് യാതൊരു മനുഷ്യത്വവുമില്ലാതെ ശവമഞ്ചവുമേന്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രതികരണം.

പ്രതിഷേധങ്ങള്‍ക്ക് ജനാധിപത്യ മാര്‍ഗങ്ങള്‍ ഉണ്ട്. അതും കടന്ന് മന്ത്രിയെ ശാരീരികമായി അപായപ്പെടുത്താന്‍ ആണ് ശ്രമമെങ്കില്‍ പൊതുസമൂഹം അനുവദിക്കില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. സംഭവത്തില്‍ സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തോട് ഒപ്പമാണ്. ആരോഗ്യ മന്ത്രി ബിന്ദുവിന്റെ വീട്ടിലെത്തി ഇക്കാര്യം അറിയിക്കുകയും ചെയ്തു.കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും. അക്രമാസക്തരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസ്, യു ഡി എഫ് നേതൃത്വം ഇടപ്പെട്ട് നിലയ്ക്ക് നിര്‍ത്തണം. ക്രമസമാധാനത്തില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഒരു നീക്കവും കേരള സമൂഹം അംഗീകരിക്കില്ല – അദ്ദേഹം കുറിച്ചു.

അതേസമയം, ആരോഗ്യമന്ത്രി തലയോലപ്പറമ്പിലെ ബിന്ദുവിന്റെ വീട്ടില്‍ എത്തി. അപകട സമയത്ത് ജില്ലയില്‍ ഉണ്ടായിരുന്നിട്ടും മന്ത്രി കുടുംബത്തെ സന്ദര്‍ശിച്ചില്ലെന്ന് വിമര്‍ശനവും പരാതിയും ഉയര്‍ന്നിരുന്നു. സിപിഐഎം നേതാക്കള്‍ക്കൊപ്പം എത്തിയ മന്ത്രി ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയും ആശ്വസിപ്പിച്ചു.

Vsivankutty

Next TV

Related Stories
വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ്   കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു

Jul 7, 2025 02:11 PM

വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു

വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം...

Read More >>
വ്ലോഗർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് ടൂറിസം വകുപ്പാണെന്ന്  കെ സുരേന്ദ്രൻ

Jul 7, 2025 02:01 PM

വ്ലോഗർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് ടൂറിസം വകുപ്പാണെന്ന് കെ സുരേന്ദ്രൻ

വ്ലോഗർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് ടൂറിസം വകുപ്പാണെന്ന് കെ...

Read More >>
ഒമാനിൽ വാഹനാപകടം: കണ്ണൂർ സ്വദേശിയായ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

Jul 7, 2025 01:52 PM

ഒമാനിൽ വാഹനാപകടം: കണ്ണൂർ സ്വദേശിയായ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഒമാനിൽ വാഹനാപകടം: കണ്ണൂർ സ്വദേശിയായ നാലുവയസ്സുകാരിക്ക്...

Read More >>
തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട കേസ്: സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

Jul 7, 2025 01:18 PM

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട കേസ്: സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട കേസ്: സുരേഷ് ഗോപിയുടെ...

Read More >>
ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

Jul 7, 2025 01:12 PM

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ്...

Read More >>
നിപ ബാധിതയുടെ നില ഗുരുതരം,173 പേരുടെ സമ്പർക്ക പട്ടിക;വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്

Jul 7, 2025 12:35 PM

നിപ ബാധിതയുടെ നില ഗുരുതരം,173 പേരുടെ സമ്പർക്ക പട്ടിക;വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്

നിപ ബാധിതയുടെ നില ഗുരുതരം,173 പേരുടെ സമ്പർക്ക പട്ടിക;വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ...

Read More >>
Top Stories

News Roundup

//Truevisionall