തൃശൂർ: ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത(85) അന്തരിച്ചു. ഇന്ന് രാവിലെ 9.58നായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളാൽ 2 മാസത്തോളമായി തൃശൂർ സൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തൃശ്ശൂരിലെ മൂക്കൻ തറവാട്ടിൽ ദേവസിയുടെയും കൊച്ചുമറിയത്തിന്റെയും നാലാമത്തെ മകനായി 1940 ജൂൺ 13-ന് ജനിച്ച മാർ അപ്രേം, ഇന്ത്യയിലെ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷവും കർമരംഗത്ത് സജീവമായിരുന്നു.

1961ലാണ് വൈദിക ശുശ്രൂഷയിൽ പ്രവേശിച്ചത്. 28ാം വയസ്സിൽ മെത്രോപ്പോലീത്തയായി എത്തിയ മാർ അപ്രേം, അതുവരെയുള്ള ഭാരത ക്രൈസ്തവ സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുപതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ ദൈവദശകം, സുറിയാനിയിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Thrissur