ഇരിട്ടി: ആറളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾവിദ്യാരംഗം കലാസാഹിത്യവേദിയുടെആഭിമുഖ്യത്തിൽവൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം സാഹിത്യ പ്രചാരണ ദിനമായി ആചരിച്ചു.പ്രമുഖ സാഹിത്യകാരൻ പ്രേമദാസൻ കൊച്ചോത്ത്ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപിക ബിന്ദു എം വി ആമുഖഭാഷണം നടത്തി.അധ്യാപകരായ റോയ് സെബാസ്റ്റ്യൻ , സക്കരിയ വിളക്കോട് , ഷഹർബാന കെ എ തുടങ്ങിയവർ സംസാരിച്ചു.പുസ്തക പരിചയം , ആസ്വാദനക്കുറിപ്പ് അവതരണം , ബഷീർ കഥാപാത്രങ്ങളുടെ ചിത്രീകരണം, സാഹിത്യ ക്വിസ് , ബഷീർ ചമയൽ തുടങ്ങിയ പരിപാടികൾ, വിദ്യാർത്ഥികളുടെ വിവിധ കലാസാഹിത്യ പരിപാടികൾ നടന്നു.
Basheerday