പേരാവൂര്‍ : പേരാവൂര്‍ നിയോജകമണ്ഡലം “മെറിറ്റ് ഡേ 2025” ജൂലൈ 12 ന്. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സണ്ണി ജോസഫ് എം എല്‍ എ അനുമോദിക്കുന്നു. ജൂലൈ 12 ന് കോളിക്കടവിലുള്ള ഗ്രാന്‍ഡ് റിവേര്‍ സൈഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് മെറിറ്റ് ഡേ 2025 എന്ന പേരില്‍ അനുമോദന പരിപാടി സ്ഘടിപ്പിച്ചിരിക്കുന്നത്. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസും സി ബി എസ് ഇ, ഐ സി എസ് ഇ 90 ശതമാനത്തില്‍ അധികം മാര്‍ക്കും നേടിയ വിദ്യര്‍ത്ഥികളെയാണ് അനുമോദിക്കുന്നത്. പ്രസ്തുത പരിപാടിയിലേക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ എത്തിചേരണമെന്ന് സണ്ണി ജോസഫ് എം എല്‍ എ അഭ്യര്‍ത്ഥിച്ചു.
Peravoormandalam