കണ്ണൂർ: കണ്ണൂർ ആഡൂർപാലത്ത് മതിലിടിഞ്ഞ് വീണ് വീട് തകർന്നു. തച്ചംകുണ്ടിൽ ലതീഷിന്റെ വീടാണ് ഇന്ന് ഉച്ചയോടെ തകർന്നത്. സമീപത്ത് നിർമാണത്തിലുള്ള വീടിന്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്.
മൺ കട്ടകൊണ്ട് നിർമിച്ച ലതീഷിന്റെ വീട് പൂർണമായും തകർന്നു. മതിൽ ഇടിഞ്ഞുവീണത് വീട്ടുകാർ പുറത്തുപോയ സമയത്തായതുകൊണ്ട് വലിയ അപകടം ഒഴിവായി.
Kannur