കണ്ണൂർ: കൊട്ടിയൂർ ഉത്സവത്തിന് കെ എസ് ആർ ടി സി സ്പെഷ്യൽ സർവീസ് നടത്തിയതിലൂടെ നേടിയ വരുമാനം 1.20 കോടി രൂപ. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ഡിപ്പോകളിലെ ബസുകൾ സർവീസ് നടത്തിയ വകയിലാണ് ഇത്രയും വരുമാനം നേടിയത്. 3441 ട്രിപ്പുകളാണ് ആകെ നടത്തിയത്. തലശ്ശേരി- കണ്ണൂർ ഡിപ്പോകളിൽ നിന്നാണ് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയത്. തലശ്ശേരി ഡിപ്പോയിൽ മാത്രം 72.47 ലക്ഷം രൂപയും കണ്ണൂർ ഡിപ്പോയിൽ നിന്ന് 13.60 ലക്ഷം രൂപയും ലഭിച്ചു. ജൂൺ 10 മുതലായിരുന്നു കെ എസ് ആർ ടി സി സ്പെഷ്യൽ സർവീസ് തുടങ്ങിയത്.
Kottiyur Festival: KSRTC special service revenue is 1.20 crore