തിരുവനന്തപുരം : സ്വാകാര്യ ബസ് സമരത്തില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സര്‍ക്കാര്‍ എന്നും ജനപക്ഷത്താണ്. ആവശ്യങ്ങള്‍ ജനങ്ങളാണ് തീരുമാനിക്കേണ്ടത്. രാവിലെ എണീറ്റ് കണ്‍സഷന്‍ വര്‍ധിപ്പിക്കാനാവില്ല. കണ്‍സഷന്‍ വര്‍ദ്ധനവ് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചു. അത് പരിശോധിച്ച ശേഷം വിദ്യാര്‍ത്ഥി സംഘടനകളെ ചര്‍ച്ചക്ക് വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കണ്‍സഷന്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങള്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിച്ച ശേഷം മാത്രം തീരുമാനം. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് ഒഴിവാക്കാന്‍ സാധിക്കില്ല. സ്ത്രീകളുടെയും കുട്ടികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ പ്രധാനമെന്നും മന്ത്രി പറഞ്ഞു.

സ്പീഡ് ഗവര്‍ണര്‍ ഒഴിവാക്കണം എന്നാണ് ബസ് ഉടമകള്‍ പറയുന്നത്. ജിപിഎസ് ഒഴിവാക്കണമെന്നും അവര്‍ ആവശ്യം ഉന്നയിച്ചു. ഉടമകളുടെ ഇഷ്ടനുസരണം പെര്‍മിറ്റ് നല്‍കണമെന്നും ആവശ്യമുയര്‍ത്തി. ഇതൊന്നും പ്രാവര്‍ത്തികമല്ലെന്നും മന്ത്രി അറിയിച്ചു.
സമരം ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ട്. അവര്‍ സമരം ചെയ്യട്ടെ. നഷ്ടത്തില്‍ ഓടുന്ന വണ്ടികള്‍ ഒതുക്കിയിടാന്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ച പരിശോധിക്കും. നഷ്ടം സഹിച്ച് ആര്‍ക്കും വണ്ടി ഓടനാവില്ലെന്നും മന്ത്രി പറഞ്ഞു.
Ganeshkumar