---
title: "കാൻസർ പുകയില ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു."
english_title: "An awareness program against cancer, tobacco and drugs was organized."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/301271/an-awareness-program-against-cancer-tobacco-and-drugs-was-organized"
published_at: "2025-07-08T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686cc1c10618d_Screenshot_2025-07-08_122527.jpg"
keywords: []
---

# കാൻസർ പുകയില ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

> **Lead Summary:** പാല: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പാല എൻ .എസ് .എസ് യൂണിറ്റിന്റെയും മലബാർ കാൻസർ സെൻറർ തലശ്ശേരിയുടെയും സംയുക്താഭിമുഖ്യത്തിൽ കാൻസർ പുകയില ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പാലാ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഓമന എ ഡി ഉദ്ഘാടനം നിർവ്വഹിച്ചു. ഡോക്ടർ നീതു എ.പി (HOD,കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം എം.സി.സി), ഡോക്ടർ ഫിൻസ് എം. ഫിലിപ്പ് (അസിസ്റ്റൻ്റ് പ്രൊഫസർ എം. സി. സി ) എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു .

## Article Content

പാല: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പാല എൻ .എസ് .എസ് യൂണിറ്റിന്റെയും മലബാർ കാൻസർ സെൻറർ തലശ്ശേരിയുടെയും സംയുക്താഭിമുഖ്യത്തിൽ കാൻസർ പുകയില ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പാലാ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഓമന എ ഡി ഉദ്ഘാടനം നിർവ്വഹിച്ചു. ഡോക്ടർ നീതു എ.പി (HOD,കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം എം.സി.സി), ഡോക്ടർ ഫിൻസ് എം. ഫിലിപ്പ് (അസിസ്റ്റൻ്റ് പ്രൊഫസർ എം. സി. സി ) എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു .

തുടർന്ന് പുകയിലക്കെതിരെ മലബാർ കാൻസർ സെൻറർ നിർമ്മിച്ച യൂടേൺ എന്ന ഷോർട്ട് ഫിലിമും അർബുദം ബാധിച്ച അവയവങ്ങളുടെ പ്രദർശനവും ബോധവൽക്കരണ ബോർഡുകളുടെ പ്രദർശനവും നടന്നു. ആറളം ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ പ്രവർത്തകയായ റഹിയാനത്ത് സുബി, മലബാർ കാൻസർ സെൻ്ററിലെ പ്രവർത്തകരായ സന്തോഷ് കുമാർ, നിഷ ടി എന്നിവർ എക്സിബിഷന് നേതൃത്വം നൽകി.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ദീപ ചിറ്റാക്കൂൽ സ്വാഗതവും സീനിയർ അസിസ്റ്റൻറ് സജു സി നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/301271/an-awareness-program-against-cancer-tobacco-and-drugs-was-organized)