കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി തുടങ്ങി സർക്കാർ; 16 വരെ അപേക്ഷിക്കാം

കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി തുടങ്ങി സർക്കാർ; 16 വരെ അപേക്ഷിക്കാം
Jul 12, 2025 06:11 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും. കേരള എ‍‌ഞ്ചിനിയീറിങ്, ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ 2025 ലെ റാങ്ക് പട്ടിക ഹൈക്കോടതി ഉത്തരവോടെയാണ് അസാധുവായത്.

റാങ്ക് പട്ടിക കണക്കാക്കാൻ അവസാന നിമിഷം നടത്തി മാറ്റങ്ങൾ നിയമപരമല്ലെന്നാരോപിച്ചാണ് ഒരു കൂട്ടം സിബിഎസ്ഇ വിദ്യാർത്ഥികൾ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി നടപടി.

12-ാം ക്ലാസിലെ മാർക്ക്, എൻട്രൻസ് പരീക്ഷയുടെ സ്കോർ, ഒപ്പം വെയിറ്റേജ് എന്നിവ കണക്കാക്കിയാണ് 2011 മുതൽ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തുന്നത്. കേരള സിലബസ് വിദ്യാ‍ർഥികൾക്ക് സിബിഎസ് ഇ വിദ്യാർഥികളേക്കാൾ മാർക്ക് കൂടുതൽ കിട്ടുന്നത് റാങ്ക് ലിസ്റ്റിനെ ബാധിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് വെയിറ്റേജ് ഏർപ്പെടുത്തിയത്.

കണക്ക്, ഫിസിക്സ് , കെമിസ്റ്റ് വിഷയങ്ങളിലെ മാർക്കുകൾ കണക്കാക്കി 1: 1:1 എന്ന അനുപാതത്തിലാണ് റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തവണ ഇത് 5: 3: 2 എന്ന അനുപാതത്തിലേക്ക് മാറ്റി.

പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷിയുടെ സ്കോറും നിശ്ചയിച്ചശേഷമായിരുന്നു സംസ്ഥാന സർക്കാർ വെയിറ്റേജിൽ മാറ്റം വരുത്തിയത്. ഈ പരിഷ്കാരം റാങ്ക് ലിസ്റ്റിൽ തങ്ങൾ പിന്നോട്ട് പോകാൻ ഇടയാക്കിയെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം.

പരീക്ഷയുടെ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ച ശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ലെന്ന കണ്ടത്തലോടെയാണ് 2011 മുതൽ തുടരുന്ന നടപടിക്രമമനുസരിച്ച് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്താൻ ഹൈക്കോടതി നിർദേശിച്ചത്.



Thiruvanaththapuram

Next TV

Related Stories
വരന് ജീവപര്യന്തം തടവുശിക്ഷ, വിവാഹം വേണ്ടെന്ന് വയക്കാതെ യുവതി; ഒടുവിൽ അസാധാരണ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Jul 12, 2025 11:16 AM

വരന് ജീവപര്യന്തം തടവുശിക്ഷ, വിവാഹം വേണ്ടെന്ന് വയക്കാതെ യുവതി; ഒടുവിൽ അസാധാരണ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

വരന് ജീവപര്യന്തം തടവുശിക്ഷ, വിവാഹം വേണ്ടെന്ന് വയക്കാതെ യുവതി; ഒടുവിൽ അസാധാരണ പരോൾ അനുവദിച്ച് കേരള...

Read More >>
അഹമ്മദാബാദ് വിമാന ദുരന്തം: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Jul 12, 2025 10:41 AM

അഹമ്മദാബാദ് വിമാന ദുരന്തം: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അഹമ്മദാബാദ് വിമാന ദുരന്തം: ഞെട്ടിക്കുന്ന വിവരങ്ങൾ...

Read More >>
കേളകം സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ  ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു

Jul 12, 2025 10:38 AM

കേളകം സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു

കേളകം സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സംഗമം...

Read More >>
പ്രവേശനം തുടരുന്നു

Jul 12, 2025 10:36 AM

പ്രവേശനം തുടരുന്നു

പ്രവേശനം...

Read More >>
ട്രെയിനര്‍ നിയമനം

Jul 12, 2025 10:23 AM

ട്രെയിനര്‍ നിയമനം

ട്രെയിനര്‍...

Read More >>
അമിത് ഷാ ഇന്ന് തളിപ്പറമ്പിൽ

Jul 12, 2025 08:47 AM

അമിത് ഷാ ഇന്ന് തളിപ്പറമ്പിൽ

അമിത് ഷാ ഇന്ന്...

Read More >>
Top Stories










News Roundup






//Truevisionall