വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്
Jul 14, 2025 10:45 AM | By sukanya

വയനാട്: വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനന്തവാടി പഴശ്ശി പാർക്കിൽ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച്ച നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാനന്തവാടി പഴശ്ശി പാർക്കിൽ സോർബിങ് ബോൾ, മൾട്ടി സീറ്റർ സീ സോ, മൾട്ടി പ്ലേ ഫൺ സിസ്റ്റം -3, മെറി ഗോ റൗണ്ട്, ബഞ്ച്, വാട്ടർ കിയോസ്ക്‌ എന്നിവ ആധുനിക രീതിയിൽ ഒരുക്കിയിട്ടുണ്ട്.

വിനോദസഞ്ചാര, പൊതുമരാമത്ത് മേഖലകൾക്ക് മാനന്തവാടി മണ്ഡലം പരിപൂർണ്ണ പിന്തുണയാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.അതുകൊണ്ട് തന്നെ ജില്ലയിലെ വിനോസഞ്ചാര മേഖലയുടെ വികസനത്തിനായി സർക്കാർ നടത്തിയത് വളരെ വലിയ ഇടപെടലുകളാണ്. വയനാട്ടിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വളരെ കൂടുതലാണ്. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി വയനാട് മാറി കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.

പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷനായ പരിപാടിയിൽ അസിസ്റ്റന്റ് കളക്ടർ പി പി അർച്ചന, മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി, മാനന്തവാടി നഗരസഭ കൗൺസിലർ അരുൺ കുമാർ, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡി വി പ്രഭാത്, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, എക്സിക്യൂട്ടീവ് അംഗം പി വി സഹദേവൻ, ടൂറിസം വികസന ഉപസമിതി അംഗം അലി ബ്രാൻ, മാനന്തവാടി നഗരസഭ സിഡിഎസ് ചെയർപേഴ്‌സൺ ഡോളി രഞ്ജിത്ത്, സാമൂഹ്യ - രാഷ്ട്രീയ പ്രവർത്തകർ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Wayanad

Next TV

Related Stories
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

Jul 14, 2025 03:17 PM

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത...

Read More >>
വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

Jul 14, 2025 02:36 PM

വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ്...

Read More >>
ശ്രീകണ്ഠാപുരം നഗരസഭയിലെ കൂട്ടുംമുഖം താഴെപ്പാലത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

Jul 14, 2025 02:19 PM

ശ്രീകണ്ഠാപുരം നഗരസഭയിലെ കൂട്ടുംമുഖം താഴെപ്പാലത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

ശ്രീകണ്ഠാപുരം നഗരസഭയിലെ കൂട്ടുംമുഖം താഴെപ്പാലത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു...

Read More >>
കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ബ്ലോക്ക് ലീഡ്‌സ് പദ്ധതി സാങ്കേതിക ഉപദേശക യോഗം നടത്തി

Jul 14, 2025 02:11 PM

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ബ്ലോക്ക് ലീഡ്‌സ് പദ്ധതി സാങ്കേതിക ഉപദേശക യോഗം നടത്തി

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ബ്ലോക്ക് ലീഡ്‌സ് പദ്ധതി സാങ്കേതിക ഉപദേശക യോഗം...

Read More >>
പുതു ചരിത്രമെഴുതി ശുഭാന്‍ഷു ശുക്ലയുടെ മടക്കം; ആക്‌സിയം 4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും

Jul 14, 2025 02:00 PM

പുതു ചരിത്രമെഴുതി ശുഭാന്‍ഷു ശുക്ലയുടെ മടക്കം; ആക്‌സിയം 4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും

പുതു ചരിത്രമെഴുതി ശുഭാന്‍ഷു ശുക്ലയുടെ മടക്കം; ആക്‌സിയം 4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക്...

Read More >>
നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ പരിമിതിയുണ്ട്, ദയാധനം സ്വീകരിക്കാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ല: കേന്ദ്രം സുപ്രിംകോടതിയില്‍

Jul 14, 2025 01:51 PM

നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ പരിമിതിയുണ്ട്, ദയാധനം സ്വീകരിക്കാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ല: കേന്ദ്രം സുപ്രിംകോടതിയില്‍

നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ പരിമിതിയുണ്ട്, ദയാധനം സ്വീകരിക്കാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ല: കേന്ദ്രം...

Read More >>
Top Stories

News Roundup

//Truevisionall