ന്യൂഡൽഹി : അഹമ്മദാബാദ് വിമാന ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കാൻ നിർദ്ദേശം. ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ അടിയന്തരമായി പരിശോധിക്കാൻ ഡിജിസിഎ നിർദ്ദേശം നൽകി. അഹമ്മദാബാദ് വിമാന ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഡിജിസിഎയുടെ നിർദ്ദേശം. ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഓഫായതാണ് ദുരന്തത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഇതിനു പിന്നാലെയാണ് ഡിജിസിഎയുടെ അടിയന്തര നീക്കം. എല്ലാ ബോയിംഗ് വിമാനങ്ങളിലും നിർബന്ധമായും പരിശോധന നടത്തണം. തിങ്കളാഴ്ചയ്ക്കുള്ളിൽ നടപടി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. 2018ലെ ഉത്തരവനുസരിച്ചാണ് നടപടിക്ക് നിർദ്ദേശം.
ahammadabad