ഏരുവേശ്ശി : ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ഏരുവേശ്ശി യുടെ ആഭിമുഖ്യത്തിൽ "പാമ്പുകടി പ്രഥമ ശുശ്രൂഷ " ബോധവത്ക്കരണ ക്ലാസ്സ് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. രാജേഷ് ബാബു കെ , ഹെൽത്ത് ഇൻസ്പെക്ടർ സ്വാഗതം പറഞ്ഞു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പൗളിൻ തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു .WSC ചെയർമാൻ മോഹനൻ ആശംസ അർപ്പിച്ചു.
തളിപ്പറമ്പ റെയിഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.പി രാജീവൻ വിഷയാവതരണം നടത്തി. റിയാസ് മാങ്ങാട് ബോധവത്ക്കരണ ക്ലാസ്സ് എടുത്തു . MARC പ്രവർതകരായ പ്രിയേഷ് ടി. വി ഏഴോം, ഷാജി എം ബക്കളം എന്നിവരും തുടങ്ങി 30 ഓളം പേർ ക്ലാസ്സിൽ പങ്കെടുത്തു . ഹരിത കർമ്മ സേന , ആശവർക്കർ, CDS അംഗങ്ങൾ, PHC അംഗങ്ങൾ , പഞ്ചായത്ത് മെമ്പന്മാർ എന്നിവർ പങ്കെടുത്തു.
Eruvasseripanchayath