ഇരിട്ടി : ഇരിട്ടി ഐ ജി എഫ് ജി കൂട്ടയ്മയും സോബിൻസ് ഗ്രീൻസ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കിടപ്പു രോഗികൾക്കായുള്ള ഹോപ്പ് ഗ്രാമ പത്താം ഘട്ട കിറ്റ് വിതരണോൽഘാടനം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി തലശേരി രൂപത വികാരി ജനറാൾ ഫാ. സിബി പാലക്കുഴിക്ക് ലോഗോ നൽകി നിർവഹിച്ചു. നിർധനരായ കിടപ്പുരോഗികൾക്ക് ഒരു മാസത്തേക്ക് ആവശ്യമായ ഡയപ്പെർ , കോട്ടൺ , ഗ്ലൗസ് ,പാഡ് , യൂറിൻ ബാഗ് തുടങ്ങി അത്യാവശ്യ സാധനകൾ അടങ്ങിയ കിറ്റുകളാണ് അർഹതപ്പെട്ട കുടുംബങ്ങൾക്ക് പ്രവർത്തകർ നേരിട്ട് എത്തിച്ചുകൊടുക്കുന്നത് . സുമനസുകളുടെ സംഭാവനകളാണ് ഹോപ്പ് ഗ്രാമ പത്താം ഘട്ടം പിന്നിടുന്നതിലെ രഹസ്യം . ഓരോ മാസവും 50 ൽ അധികം കുടുംബങ്ങളിൽ ഹോപ്പ് ഗ്രാമ കിറ്റുകൾ എത്തുന്നുണ്ട് .
സോബിൻസ് ഗ്രീൻസ് ചാരിറ്റബിൾ ട്രസ്റ്റീയായ ജ്യോതി ജോൺ, ഐ ജി എഫ് ജി ഗ്രാമദീപം കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സോഫിയ ഫ്രഡറിക്, വിമൽ മാത്യു ഉപ്പുകണ്ടത്തിൽ , ഷിന്റോ മൂക്കാനോലി, കെ.വി. ബേബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൂട്ടായ്മയുടെ നിരവധിയായ സേവനങ്ങൾ അര്ഹതപെട്ടവരിലേക്ക് എത്തട്ടെ എന്ന് മാർ ജോസഫ് പാംപ്ലാനി ആശംസിച്ചു .

Hopegrama