നിപ: സമ്പര്‍ക്ക പട്ടികയില്‍ 609 പേര്‍, 38 പേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തില്‍, അഞ്ച് പേര്‍ ഐസൊലേഷനില്‍

നിപ: സമ്പര്‍ക്ക പട്ടികയില്‍ 609 പേര്‍, 38 പേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തില്‍, അഞ്ച് പേര്‍ ഐസൊലേഷനില്‍
Jul 15, 2025 09:53 AM | By sukanya

തിരുവനന്തപുരം : പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 112 പേര്‍ ഉള്‍പ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിസിടിവി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച് പ്രദേശത്ത് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളും ഫീവര്‍ സര്‍വൈലന്‍സും ശക്തമാക്കിയതായും മന്ത്രി അറിയിച്ചു.

വിവിധ ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 609 പേരാണ് ഉള്ളത്. അതില്‍ 112 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറം ജില്ലയില്‍ 207 പേരും പാലക്കാട് 286 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് രണ്ട് പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് എട്ട് പേരാണ് ഐസിയു ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയില്‍ ഇതുവരെ 72 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് അഞ്ച് പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 38 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 133 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. മലപ്പുറം ജില്ലയില്‍ ഇതുവരെ 72 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


niaph

Next TV

Related Stories
ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി

Jul 15, 2025 04:05 PM

ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി

ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം...

Read More >>
പാൽ വില ഉടൻ വർധിപ്പിക്കേണ്ടതില്ല; മിൽമ ബോർഡ് യോ​ഗത്തിൽ തീരുമാനം

Jul 15, 2025 03:48 PM

പാൽ വില ഉടൻ വർധിപ്പിക്കേണ്ടതില്ല; മിൽമ ബോർഡ് യോ​ഗത്തിൽ തീരുമാനം

പാൽ വില ഉടൻ വർധിപ്പിക്കേണ്ടതില്ല; മിൽമ ബോർഡ് യോ​ഗത്തിൽ...

Read More >>
ഹോപ്പ് ഗ്രാമ പത്താം ഘട്ട കിറ്റ് വിതരണോൽഘാടനം നടന്നു

Jul 15, 2025 03:35 PM

ഹോപ്പ് ഗ്രാമ പത്താം ഘട്ട കിറ്റ് വിതരണോൽഘാടനം നടന്നു

ഹോപ്പ് ഗ്രാമ പത്താം ഘട്ട കിറ്റ് വിതരണോൽഘാടനം...

Read More >>
'പാമ്പുകടി പ്രഥമ ശുശ്രൂഷ'ബോധവത്ക്കരണ ക്ലാസ്സ് നടന്നു

Jul 15, 2025 02:19 PM

'പാമ്പുകടി പ്രഥമ ശുശ്രൂഷ'ബോധവത്ക്കരണ ക്ലാസ്സ് നടന്നു

'പാമ്പുകടി പ്രഥമ ശുശ്രൂഷ'ബോധവത്ക്കരണ ക്ലാസ്സ്...

Read More >>
സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ സമർപ്പിച്ചു

Jul 15, 2025 02:07 PM

സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ സമർപ്പിച്ചു

സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ...

Read More >>
സ്കൂൾ സമയമാറ്റം; ‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’; സമസ്ത

Jul 15, 2025 02:01 PM

സ്കൂൾ സമയമാറ്റം; ‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’; സമസ്ത

സ്കൂൾ സമയമാറ്റം; ‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’;...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall