കണ്ണൂർ : കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ പരാക്രമം. കാൽടെക്സസ്, പഴയ ബസ്സ്‌റ്റാൻ്റ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ നിന്നായി 4 പേർക്ക് കടിയേറ്റു. കോഴിക്കോട് തിക്കോടിയിലെ അജ്‌മൽ,തമിഴ്‌നാട് സ്വദേശി കമല കണ്ണൻ, മാവിലായിയിലെ രമേശൻ, കീച്ചേരിയിലെ പ്രകാശൻ എന്നിവർക്കാണ് കടിയേറ്റത്. കടിയേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
kannur