കണ്ണൂർ:വിവിധആവശ്യങ്ങളുന്നയിച്ച്സംയുക്തകായികാധ്യാപകസംഘടനയുടെനേതൃത്വത്തിൽ ജില്ലയിലെ കായികാധ്യാപകർ ഡിഡിഇ ഓഫിസിലേക്ക് മാർച്ച് നടത്തി.
2023ൽ റദ്ദാക്കിയ കായികാധ്യാപക സംരക്ഷണ ഉത്തരവ് പുനഃസ്ഥാപിക്കുക, യുപിഎച്ച്എസ് തസ്തിക നിർണയ മാനദണ്ഡങ്ങൾ കാലോചിതവും ശാസ്ത്രീയവുമായി പരിഹരിക്കുക, ഹയർ സെക്കൻഡറി തസ്തിക അനുവദിച്ച് പ്രമോഷനും നിയമനങ്ങളും നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. അത് ലറ്റിക് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ജോസ് മാത്യു പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.

കെ പി എസ് പി ഇ ടി എ സംസ്ഥാന എക്സി. അംഗ പി പി ഉദയകുമാർ അധ്യക്ഷനായി. ഡി പി ടി ഇ എ സംസ്ഥാന കമ്മിറ്റി അംഗം മുജീബ് റഹ് മാൻ സ്വാഗതം പറഞ്ഞു.ജോസ് ജോസഫ്, ജോൺസൺ, സിബി പീറ്റർ , തസ്‌ലീം, ബെന്നി ജോസഫ് , നിധിൻ സി എം , പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.
Ptteachersmarch