പാലക്കാട്: പാലക്കാട് വീണ്ടും നിപ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി തമിഴ്‌നാട്. വാളയാര്‍, ആനക്കട്ടി, മീനാക്ഷിപുരം, ഗോവിന്ദാപുരം മേഖലകളിലാണ് തമിഴ്‌നാടിന്റെ പരിശോധന. പനിയടക്കമുള്ള ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പ്രവേശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള ആള്‍ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തമിഴ്‌നാട് നിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്. പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച മരിച്ച 57 കാരന്റെ മകനാണ് ഇന്ന് നിപ സ്ഥിരീകരിച്ചത്.

Palakkad