കൂത്തുപറമ്പ്: വനമഹോത്സവം 2025 ൻ്റെ ഭാഗമായി കൂത്തുപറമ്പ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് "കേരളത്തിലെ പാമ്പുകൾ" എന്ന വിഷയത്തിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിത സേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പാമ്പുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുന്നതിനും പാമ്പുകടിയേറ്റാൽ എത്രയും പെട്ടെന്ന് അടുത്തുള്ള ‘Antivenom’ ലഭ്യമായ ആശുപത്രിയിൽ എത്തിക്കുന്നതിന്റെ പ്രാധാന്യം എന്നതായിരുന്നു ക്ലാസ്സിന്റെ പ്രധാന ലക്ഷ്യം.

പരിപാടിയിൽ പാമ്പ് ബോധവൽക്കരണത്തെക്കുറിച്ചും "സർപ്പ" യെ കുറിചും വിശദമായി സർപ്പ വളണ്ടിയർ ബിജിലേഷ് കോടിയേരി ക്ലാസ്സ് എടുത്തു. പാമ്പുകളെ എങ്ങനെ തിരിച്ചറിയാം, സർപ്പ ആപ്പ് എങ്ങിനെ ഉപയോഗിക്കാം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. കൂടാതെ, പാമ്പുകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവ പരിസ്ഥിതിക്ക് എത്രത്തോളം പ്രധാനമാണെന്നതിനെക്കുറിച്ചും ക്ലാസ്സിൽ ഊന്നിപ്പറഞ്ഞു.
Koothuparamba