ഇരിട്ടി:മുസ്ലിം ലീഗ് പോഷക സംഘടനയായ കെ എം സി സി യുടെ ജീവ കാരുണ്യ പ്രവർത്തനം വിലമതിക്കാനാവാത്തതും ഇതര രാഷ്ട്രീയ പാർട്ടിക്കാർക്ക് മാതൃകാപരവുമാണെന്ന് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി പറഞ്ഞു.
ജിസിസി കെഎംസിസി പേരാവൂർ നിയോജക മണ്ഡലം എക്സിക്യൂട്ടീവ് മീറ്റും സുബൈർ കുടുംബ സഹായ ഫണ്ട് കൈമാറലും ചടങ്ങ് ഇരിട്ടിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കെഎംസിസി നടത്തിയ നിലമ്പൂർ ഇലക്ഷൻ പ്രവചന മത്സരത്തിൽ വിജയിച്ച മുഹമ്മദ് ഇർഫാനെ ആദരിച്ചു.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ഇബ്രാഹിം മുണ്ടേരി ഉൽഘാടനം ചെയ്തുജിസിസി കെഎംസിസി പ്രസിഡൻ്റ് എം.കെ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. എം.എം മജീദ് , ഒമ്പാൻ ഹംസ , എം.കെ മുഹമ്മദ് , നാസർ കേളോത്ത്, വി. പി റഷീദ് , സമീർ തിട്ടയിൽ , നസീർ ആറ്റ , കെ.പി റംഷാദ് , സമീർ പുന്നാട് , എം ബഷീർ , പി.എച്ച് കബീർ , മുല്ലപ്പള്ളി മൊയ്തീൻ, തറാൽ ഹംസ , ഫവാസ് പുന്നാട് , പെരുന്തയിൽ അബ്ദുൽ സലാം , എം ഇബ്രാഹിം , സി നസീർ ,കെ എ സലാം , പി.പി മായൻ പ്രസംഗിച്ചു.

കഴിഞ്ഞയാഴ്ച കരിക്കോട്ടക്കരിയിൽ ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ട സുബൈറിന്റെ കുടുംബത്തിനുവേണ്ടിയുള്ള മുസ്ലിം ലീഗ് പ്രവാസി സംഘടനയായ ജിസിസി കെഎംസിസിയുടെ സാമ്പത്തിക സഹായ ഫണ്ട് കെഎംസിസി പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് എം കെ അബ്ദുൽ ഖാദറിൽ നിന്നും മുസ്ലിം ലീഗ് കുടുംബ സഹായ കമ്മിറ്റിക്കു വേണ്ടി ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഏറ്റുവാങ്ങി.
iritty