ഇരിട്ടി : ആരോഗ്യ രംഗത്തെ അടിസ്ഥാന പ്രവർത്തകരായ ആശാവർക്കർമാരെ അയ്യൻകുന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു . അയ്യൻകുന്ന് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു . ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യുണിറ്റി ആൻഡ് മാനേജ്‍മെന്റ് ഡയറക്ടർ ജോ തോമസ് മുഖ്യാതിഥിയായി .പഞ്ചായത്തിൽ സേവനം അനുഷ്ഠിക്കുന്ന 16 ആശാവർക്കർമാരെ ആദരിച്ചു . തുടർന്ന് ആരോഗ്യ രംഗത്തെ മാറ്റവും നവീകരണവും എന്നവിഷയത്തിൽ ചർച്ച നടത്തി . ചർച്ചയിൽ സ്ത്രീകളുടെ ആരോഗ്യ സംരകഷണം കൂടുതൽ പ്രാധാന്യം നൽകണം . കേരളത്തിലെ റോഡുകളിൽ സ്ത്രീകൾക്ക് നടക്കാനായി സുരക്ഷിത ഫുഡ് പാത്തുകൾ നിർമ്മിക്കണം ചർച്ച നയിച്ച ജോ തോമസ് പറഞ്ഞു .
സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സിന്ധു ബെന്നി , സീമ സനോജ് , പഞ്ചായത്ത് അംഗങ്ങളായ മിനി വിശ്വനാഥൻ , സജി മച്ചിത്താന്നി ,ജോസഫ് വട്ടുകുളം ,സെലീന ബിനോയി , എൽസമ്മ ചേന്നംകുളം , ഫിലോമിന മാണി , കരിക്കോട്ടക്കരി ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എ. ജയ്സൺ ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഓ.ജെ. ജോർജ് ,ജെയിൻസ് മാത്യു എന്നിവർ പ്രസംഗിച്ചു .

Iritty