മണത്തണ : മണത്തണ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി - പത്മരാജൻ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം കെ പി സി സി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു. നന്മയുടെ രാഷ്ട്രീയം കേരള സമൂഹത്തെ പഠിപ്പിച്ച ജനനായകനായിരുന്നു ഉമ്മൻചാണ്ടി എന്നും, കെ.പി.സി.സിയെ ഒരു തരത്തിലുള്ള പ്രതിസന്ധിയിലും ആക്കാതെ ഏറ്റവും ശക്തമായ നയിച്ച പ്രസിഡണ്ടായിരുന്നു സി.വി പത്മരാജൻ എന്നും സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു.
യോഗത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ഹരിദാസൻ സി.,വർഗീസ് . സി .വി , സണ്ണി കാരിമല, ജോണി ചിറമൽ , തോമസ് പാറക്കൽ,വി. രവീന്ദ്രൻ ., തിട്ടയിൽ വാസുദേവൻ നായർ , റോജി ജോസഫ്, പുത്തലത്ത് ബാലചന്ദ്രൻ വീ.കെ.രവീന്ദ്രൻ , ആക്കൽ സുരേന്ദ്രേൻ ,ഷിബു പുതുശ്ശേരി, മധുസൂദനൻ ,വി , മോളി തങ്കച്ചൻ , വി.ഹരിദാസ് , കീർത്തന നാരായണൻ , രാജു പാറനാൽ, സാബു പേഴ്ത്തിങ്കൽ എന്നിവർ സംസാരിച്ചു.
manathana congress committee