ഇരിട്ടി :കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കുന്ന് പത്താം വാർഡ് കരിക്കോട്ടക്കരിയിലെ കുടുംബ സംഗമവും ഉന്നത വിജയികൾക്കുള്ള അനുമോദന സദസ്സും സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ്പ്രസിഡണ്ട് ഫർസിൻ മജീദ്
പരിപാടികളുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി എ നസീർ മുഖ്യാതിഥിയായിരുന്നു.

വാർഡ് പ്രസിഡന്റ് ജിമ്മി വാഴാംപ്ലാക്കൽ അദ്യക്ഷത വഹിച്ചു അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിളെ ആദരിച്ചു.
കോൺഗ്രസ് മണ്ഡലം കോൺഗ്രസ്പ്രസിഡണ്ട്മാരായ മനോജ് എം കണ്ടത്തിൽ, ജെയിൻസ് ടി മാത്യു,മുൻ ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ സി ചാക്കോ മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ മിനി വിശ്വനാഥൻ,ജോസഫ് വട്ടുകുളം,മഹിളാ കോൺഗ്രസ് പ്രസിഡന്റ് റോസിലി വിത്സൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിതിൻ തോമസ്, ബൂത്ത് പ്രസിഡണ്ട് പ്രിയേഷ് വി സി, വൈസ് പ്രസിഡന്റ് ജോസഫ് ആലപ്പാട്ട് എന്നിവർ സംസാരിച്ചു.
ആദ്യകാല കോൺഗ്രസ് പ്രവർത്തകരെയും, എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും കലാസാഹിത്യ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും ആദരിച്ചു.
Iritty