പിണറായി : മുൻ മുഖ്യ മന്ത്രി വി എസ് അച്ചൂതാനന്ദന്റെ നിര്യാണത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സമിതി അനുശോചനം രേഖപ്പെടുത്തി.
കോർപറേറ്റുകൾക്ക് മുന്നിൽ കീഴടങ്ങാതെ പാവപ്പെട്ടവർക്ക് വേണ്ടി നിരന്തരം പോരാടിയ നേതാവിനെയാണ് കേരളത്തിന് നഷ്ടമായതെന്ന് അനുശോചന പ്രമേയത്തിൽ യോഗം വിലയിരുത്തി.

സംസ്ഥാന പ്രസിഡന്റ് മധു കടുത്തുരുത്തി അധ്യക്ഷനായിരുന്നു.ജനറൽ സെക്രട്ടറി സലീം മൂഴിക്കൽ അനിശോചന പ്രമേയം അവതരിപ്പിച്ചു .ട്രഷറർ ബൈജു പെരുവ, രക്ഷാധികാരി ജി ശങ്കർ, വൈസ് പ്രസിഡണ്ടുമാരായ കണ്ണൻ പന്താവൂർ, ബൈജു മേനാച്ചേരി, എൻ ധനഞ്ജയൻ, സെക്രട്ടറിമാരായ വി എസ് ഉണ്ണികൃഷ്ണൻ, മംഗലം ശങ്കരൻ കുട്ടി, അഭിലാഷ് പിണറായി, മനോജ് കടമ്പാട്ട് സംസാരിച്ചു.
Vsachudandan