കേളകം : കണ്ണൂർ റൂറൽ ജില്ലാ പോലീസിിൻ്റെ ആഭിമുഖ്യത്തിൽ പേരാവൂർ സബ്ബ് ഡിവിഷൻ പരിധിയിൽ കേളകം വളയഞ്ചാൽ ഉന്നതിയിൽ പേരാവൂർ ഡിവൈഎസ്പി ആസാദ് എംപി യുടെ നേതൃത്വത്തിൽ കേളകം പി എച്ച് സി യുമായി ചേർന്ന് ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി.
കേളകം മെഡിക്കൽ ഓഫിസർ ഡോക്ടർ ഷബിന നിഷാദ്, ഹെൽത്ത് ഇൻസ്പെകട്ർ ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കേളകം ഇൻസ്പെകടർ ഇതിഹാസ് താഹ ,SI മാരായ വർഗ്ഗീസ്, ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു. 150 ഓളം ഉന്നതി നിവാസികൾ പങ്കെടുത്തു. പങ്കെടുത്തവർക്ക് സൗജന്യ മരുന്നുകളും വിതരണം ചെയ്തു.
Kelakam