കരിക്കോട്ടക്കരി : കരിക്കോട്ടക്കരി സെന്റ് തോമസ് യുപി സ്കൂളിനോട് 10 മീറ്റർ മാത്രം അകലത്തിൽ ടൗണിൽ തന്നെ ഈന്തുംകരി ആനപ്പന്തി കരിക്കോട്ടക്കരി ജംഗ്ഷനിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന ട്രാൻസ്ഫോർമർ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സ്കൂളിന് 10 മീറ്റർ മാത്രം അകലത്തിലുള്ള ഈ ട്രാൻസ്ഫോർമറിന് യാതൊരു തരത്തിലുള്ള സുരക്ഷാ വേലികൾ ഇല്ല. കുട്ടികൾക്ക് വരെ കയ്യെത്തും ദൂരത്തിലാണ് ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ സ്ഥിതി ചെയ്യുന്നത്. ട്രാൻസ്ഫോർമറിൽ നിന്നുള്ള സ്റ്റേ വയരുകൾ സ്കൂൾ കോം ബൌണ്ടിലേക്കാണ് വലിച്ചു നിർത്തിയിരിക്കുന്നത്. ഇവ നിറയെ വള്ളികളും കാടുകളും നിറഞ്ഞു നിൽക്കുകയാണ്. മെയിൻ ലൈനിൽ വരെ എത്തുന്ന രീതിയിൽ വള്ളികൾ കയറിപ്പടർന്നിട്ടുണ്ട്.
കൊല്ലത്തെ വൈദ്യുതി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സമാനമായ അപകട സാധ്യതയുള്ള ഈ പ്രശ്നവും പരിഹരിക്കണമെന്ന് നാട്ടുകാർ അഭ്യർത്ഥിക്കുന്നത്.സ്കൂൾ മാത്രമല്ല കരിക്കോട്ടകരി പ്രദേശത്തു നിന്നും ആനപ്പന്തിഅങ്ങാടിക്കടവ് കമ്പനി നിരത്ത്എന്നീ സ്ഥലങ്ങളിലേക്ക് ഒക്കെ പോകുന്ന റോഡുകൾ ഒത്തുചേരുന്ന ജംഗ്ഷൻ കൂടിയാണിത്.

യുപി സ്കൂൾ കൂടാതെ തൊട്ടടുത്തുതന്നെ ഹൈസ്കൂൾ, കരിക്കോട്ടക്കരി പള്ളി, ആദിവാസി ഭാവനങ്ങൾ ഉൾപ്പെടെ ധാരാളം വീടുകൾ ഇതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നുണ്ട്.ഇപ്പോൾ നിലവിൽ മലയോര ഹൈവേയുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അപകടാവസ്ഥയിലുള്ള പോസ്റ്റുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും മാറ്റി സ്ഥാപിക്കുവാൻ ഈ പദ്ധതിയിൽ തന്നെ പണം ഉൾപ്പെടുത്തിയിട്ടുണ്ട്. ആ അവസരം ഉപയോഗിച്ചുകൊണ്ട് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഒരുപോലെ അപകടകരമായ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൊല്ലത്തെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത ആവശ്യമായ ഒരു വിഷയം എന്ന നിലയിൽ അധികാരികളുടെ സജീവ ശ്രദ്ധ ഉണ്ടാകുമല്ലോ. ട്രാൻസ്ഫർമറിൽ നിന്നും സ്കൂൾ കോമ്പൗണ്ടിലേക്ക് നീണ്ടുനിൽക്കുന്ന സ്റ്റേ വയറുകളിൽ പടർന്നു കയറിയിരിക്കുന്ന വള്ളികൾ അടക്കമുള്ള കാട് ഉൾപ്പടെ അടിയന്തരമായി വൃത്തിയാക്കണമെന്നും ആവശ്യപ്പെടുന്നു.
Karikkottakari