ഇനിയൊരു മടക്കമില്ല; തലസ്ഥാനത്തോട് ലാൽസലാം പറഞ്ഞ് വി എസ്

ഇനിയൊരു മടക്കമില്ല; തലസ്ഥാനത്തോട് ലാൽസലാം പറഞ്ഞ് വി എസ്
Jul 22, 2025 03:45 PM | By Remya Raveendran

തിരുവനന്തപുരം :   ഇനിയൊരു മടങ്ങി വരവില്ല. തലസ്ഥാനം വി എസ് അച്യുതാനന്ദന്, കേരളത്തിന്റെ സമര നായകന് വിട പറയുകയാണ്. വി എസിനെ കാണാൻ തടിച്ചു കൂടി നിന്ന ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടം മുഷ്ടി ചുരുട്ടി കണ്ഠമിടറി വിളിക്കുകയാണ് കണ്ണേ കരളേ വി എസ്സേ… ഇല്ല ഇല്ല മരിക്കില്ല. എത്ര തലമുറകൾക്കാണ് വി എസ് ഊർജം പകർന്നതെന്ന് മനസിലാക്കിത്തരുകയാണ് തടിച്ചുകൂടിയ ഒരു പറ്റം ജനക്കൂട്ടം.

രാവിലെ 9 മുതൽ ആരംഭിച്ച ദർബാർ ഹാളിലെ പൊതുദർശനം രണ്ടോടെ അവസാനിച്ചു. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോ​ഗിക ബഹുമതി നൽകിയാണ് വി എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്.

വിലാപയാത്രക്കായി പ്രത്യേകം സജ്ജീകരിച്ച ബസിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. ഇനി തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ട് വീട്ടിലേക്കാണ് യാത്ര. ഇന്ന് പുലർച്ചയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. വഴിനീളെ പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും വിഎസിന് ആദരമർപ്പിക്കാൻ സൗകര്യം ചെയ്തിട്ടുണ്ട്. വിലാപയാത്ര ആദ്യം കൊല്ലം ജില്ലയിലേക്കാണ് ആദ്യം പ്രവേശിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി വിവിധ കേന്ദ്രങ്ങളിൽ വി എസിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

സാധാരണ കെഎസ്ആർടിസി ബസിൽ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാർട്ടീഷൻ ഉള്ള ജെ എൻ 363 എ സി ലോ ഫ്ലോർ ബസാണ് (KL 15 A 407) വി എസ് അച്യുതാനന്ദന്റെ അന്ത്യയാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വി എസിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുഷ്പങ്ങളാൽ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്.

നാളെ രാവിലെ 10 മണിയോടെ സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവയ്‌ക്കും. ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങൾക്ക് പൊതുദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ആലപ്പുഴ വലിയ ചുടുകാട്ടിൽ ഔദ്യോഗിക ചടങ്ങുകളോടെയാണ് സംസ്കാരം.





Vsachudandan

Next TV

Related Stories
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍

Jul 22, 2025 09:43 PM

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി...

Read More >>
വളയഞ്ചാൽ ഉന്നതിയിൽ രോഗനിർണയ ക്യാമ്പ്

Jul 22, 2025 09:19 PM

വളയഞ്ചാൽ ഉന്നതിയിൽ രോഗനിർണയ ക്യാമ്പ്

വളയഞ്ചാൽ ഉന്നതിയിൽ രോഗനിർണയ ക്യാമ്പ്...

Read More >>
കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

Jul 22, 2025 06:23 PM

കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം...

Read More >>
കരിക്കോട്ടക്കരി സെന്റ് തോമസ് യുപി സ്കൂളിന് സമീപം അപകട ഭീഷണി ഉയർത്തി ട്രാൻസ്ഫോർമർ

Jul 22, 2025 05:08 PM

കരിക്കോട്ടക്കരി സെന്റ് തോമസ് യുപി സ്കൂളിന് സമീപം അപകട ഭീഷണി ഉയർത്തി ട്രാൻസ്ഫോർമർ

കരിക്കോട്ടക്കരി സെന്റ് തോമസ് യുപി സ്കൂളിന് സമീപം അപകട ഭീഷണി ഉയർത്തി...

Read More >>
മുൻ മുഖ്യ മന്ത്രി വി എസ് അച്ചൂതാനന്ദന്റെ നിര്യാണത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സമിതി അനുശോചനം രേഖപ്പെടുത്തി

Jul 22, 2025 03:59 PM

മുൻ മുഖ്യ മന്ത്രി വി എസ് അച്ചൂതാനന്ദന്റെ നിര്യാണത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സമിതി അനുശോചനം രേഖപ്പെടുത്തി

മുൻ മുഖ്യ മന്ത്രി വി എസ് അച്ചൂതാനന്ദന്റെ നിര്യാണത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സമിതി അനുശോചനം...

Read More >>
ഇക്കരെ കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം ജൂലൈ 24ന്

Jul 22, 2025 03:25 PM

ഇക്കരെ കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം ജൂലൈ 24ന്

ഇക്കരെ കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം ജൂലൈ 24ന്...

Read More >>
Top Stories










News Roundup






//Truevisionall