കണ്ണൂർ :മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ സ്മരണകളുണർത്തി വിപുലമായ പരിപാടികളോടെ ചാന്ദ്രദിനം കൊണ്ടാടി. ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ 1969 ജൂലൈ 21 ശാസ്ത്രലോകത്തിനും മാനവരാശിക്കും അവിസ്മരണീയമായ ദിനമാണ്. പുതുതലമുറ ഇതിന്റെ ആവേശം ഉൾക്കൊള്ളുന്നതിനും ശാസ്ത്ര കുതുകികൾ ആകുന്നതിനും പ്രചോദനമേകുന്ന 'ചന്ദ്രനെ തൊട്ടപ്പോൾ'- ദൃശ്യാവിഷ്കാരം, ചാന്ദ്ര യാത്രികരുമായി അഭിമുഖം തുടങ്ങിയ വേറിട്ട പരിപാടികളിലൂടെ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ചാന്ദ്രദിനം കൊണ്ടാടി.
ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, ജെസീന്ത കെ.വി, സാന്ദ്ര ജോർജ് എന്നിവർ നേതൃത്വം നൽകി. എനോഷ് വിൻസന്റ്, ഡിയോൺ ബിനു, മുഹമ്മദ് റസൽ, അലൻ ജോൺ പ്രവീൺ ആൻമേരി ജോൺ, ആൻ മരിയ മാത്യു, ശിവന്യ പി എന്നിവർ ദൃശ്യാവിഷ്കാരത്തിൽ പങ്കെടുത്തു.

adakkathod