കേളകം: രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റിൽ കേളകം വൈദ്യുതി സെക്ഷനിൽ കനത്ത നാശനഷ്ട്ടമാണ് ഉണ്ടായത്. 23.എൽ.ടി തൂണുകൾക്കും, എട്ട് എച്ച്.ടി. തൂണുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഒരു ട്രാൻസ്‌ഫോർമറിന് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. 45 സ്ഥലങ്ങളിലാണ് ലൈൻ പൊട്ടിയത്. 140 സ്ഥലങ്ങളിൽ മരങ്ങൾ വീണും നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക കണക്കെടുപ്പിലെ വിവരങ്ങൾ. മേഖലയിലെ പലയിടങ്ങളിലും രണ്ട് ദിവസമായി വൈദ്യുതി ബന്ധം താറുമാറാണ്.
Heavy damage in the Keralam electricity section