ഇരിട്ടി: പുന്നാട് മാർബിൾ ദേഹത്ത് വീണ് രണ്ട് ചുമട്ടുതൊഴിലാളികൾക്ക് പരിക്ക്.കണ്ടെയ്നർ ലോറിയിൽ നിന്നും മാർബിൾ ഇറക്കുന്നതിനിടയിൽ ആയിരുന്നു അപകടം.പരിക്കേറ്റ പുന്നാട് ടൗണിലെ ചുമട്ടുതൊഴിലാളികളായ വിനോദൻ, ശശിധരൻ എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വലിയ ബുള്ളറ്റ് കണ്ടെയ്‌നറില്‍ കൊണ്ടുവന്ന മാര്‍ബിളുകള്‍ മറ്റൊരു മിനിലോറിയിലേക്ക് മാറ്റി കയറ്റുന്നതിനിടെയിലാണ് അപകടം ഉണ്ടായത്.

മാര്‍ബിള്‍ പാളികള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. സംഭവമറിഞ്ഞ് ഇരിട്ടിയില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ ടി.വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ രണ്ട് യൂണീറ്റ് ഫയര്‍ഫോഴ്‌സ് സംഘവും , ഇരിട്ടി പോലീസും സ്ഥലത്ത് എത്തിയിരുന്നു.
Irittypunnadmarble